കൊച്ചി. വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവര്‍ ജോമോന്റെ രക്തത്തില്‍ ലഹരിയുടെ സാന്നിധ്യം ഇല്ലായിരുന്നുവെന്ന് പരിശോധനഫലം. കാക്കനാട് കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരം പുറത്ത് വന്നത്. അപകടം സംഭവിച്ച് 23 മണിക്കൂറികള്‍ക്ക് ശേഷമാണ് ജോമോന്റെ രക്തസാംപിള്‍ പരിശോധനയ്ക്കായി ലഭിച്ചത്. ലഹരിയുടെ സാന്നിധ്യം ഉണ്ടെങ്കില്‍ തന്നെ പരിശോധന സമയം വകുന്നത്. ഫലത്തില്‍ ലഹരിയുടെ സാന്നിധ്യം കാണിച്ചേക്കില്ലെന്ന സാധ്യതയുണ്ട്.
അപകടത്തിന് ശേഷം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ജോമോനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കാത്തതിനെതിരെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ദേശീയപാതയില്‍ വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ ആസുപത്രിയിലും പോലീസ് സ്‌റ്റേഷനിലും എത്തിയ ജോമോന്‍ പിന്നീട് പുലര്‍ച്ചെ മുങ്ങുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലം ചവറയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇതന് ശേഷമായിരുന്നു രക്തപരിശോധന. അശ്രദ്ധമായും അമിതവേഗത്തിലുമാണ് ബസ് ജോമോന്‍ ഓടിച്ചതെന്ന് കണ്ടെത്തിയിരുന്നു.