സീനിയർ വിദ്യാർഥികളുടെ റാഗിങ്ങ്: വടകരയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

വടകര: റാഗിങ്ങ് കൊലപാതകം വീണ്ടും. സീനിയർ വിദ്യാർഥികളുടെ റാഗിങ്ങ് മൂലം വടകരയിൽ കോളേജ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു.ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ്. കോളേജ് രണ്ടാംവര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിനി തോടന്നൂരിലെ ഹസ്‌നാസ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച സന്ധ്യയോടെയാണ് കുളിമുറിയിലെ ജാലകത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.ഹസ്നാദിനെ സീനിയർ വിദ്യാർഥികൾ മാനഭംഗപ്പെടുത്തിയതായും പരസ്യമായി പരിഹസിച്ചതായും ബന്ധുക്കൾ പറഞ്ഞു. മരനത്തിലേക്ക് കാരണമായത് റാഗിംങ്ങ് ആണെന്നും കുറ്റക്കാർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടു.താന്‍ ഇനി കോളേജില്‍വരുന്നില്ലന്ന് ഹസ്‌നാസ് ചില വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. തയ്യുള്ളതില്‍ ഹമീദിന്റെയും ഹയറുന്നീസയുടെയും മകളാണ്. സഹോദരങ്ങള്.