News

മീനിന്റെ തൊലി ഉപയോഗിച്ച് ജനനേന്ദ്രിയ ഘടന നിര്‍മ്മിച്ചു ; ട്രാന്‍സ് വുമണിന്റെ ശസ്ത്രക്രിയ വിജയം

മീനിന്റെ തൊലി ഉപയോഗിച്ച് ജനനേന്ദ്രിയ ഘടന വരുത്താനുള്ള ശസ്ത്രക്രിയയ്ക്ക് ആദ്യമായി ഒരു ട്രാന്‍സ് വുമണ്‍ ബ്രസീലിലാണ് മജു എന്ന ട്രാന്‍സ് വുമണ്‍ ആണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.1999ല്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ മജുവിന് പിന്നീട് ജനനേന്ദ്രിയത്തിന്റെ ഘടന ക്രമേണ നഷ്ടപ്പെടുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ ഇത്തരത്തിലുള്ള പ്രശ്നത്തിന് പലപ്പോഴും കാരണമാകാറുണ്ട്. ഇതിന് പരിഹാരം അന്വേഷിച്ച് നടക്കുമ്പോഴാണ് ബ്രസീലിലെ ‘ഫോര്‍ട്ടാല്‍സീ’യിലുള്ള ഒരു സര്‍ജനെ കുറിച്ചറിഞ്ഞത്.

“Lucifer”

അങ്ങനെ മജു കഴിഞ്ഞ 23ന് ഇവരുടെ ശസ്ത്രക്രിയ നടന്നു. തിലോപ്പിയ എന്ന മീനിന്റെ ചര്‍മ്മമാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്. ശുദ്ധീകരണ പ്രക്രിയയ്ക്ക് ശേഷം, റേഡിയേഷനിലൂടെ അണുവിമുക്തമാക്കായ മീന്‍ ചര്‍മ്മമാണ് ഉപയോഗിച്ചത്. ഇങനെ ശുദ്ധീകരിക്കുന്ന മീന്‍ ചര്‍മ്മം രണ്ട് വര്‍ഷക്കാലത്തേക്ക് വരെ സൂക്ഷിക്കാന്‍ കഴിയും. മീനിന്റെ മണമോ, അതിന്റെ മറ്റ് ഘടകങ്ങളോ അവശേഷിക്കാത്ത വിധത്തില്‍ ഒരു ജെല്‍ രൂപത്തിലായിരിക്കും ഇത് അവസാനഘട്ടത്തില്‍ ഉണ്ടാവുന്നത് . പിന്നീട് ഇത് ആക്രിലിക് ഉപയോഗിച്ചുണ്ടാക്കിയ യോനിയുടെ മാതൃകയില്‍ പൊതിഞ്ഞ് ബ്ലാഡറിനും മലാശയത്തിനും ഇടയിലായി വയ്ക്കും.

മീനിന്റെ ചര്‍മ്മത്തില്‍ നിന്ന് പുതിയ കലകള്‍ വളരാന്‍ ആവശ്യമായ ഘടകങ്ങള്‍ ദിവസങ്ങള്‍ക്കുള്ളല്‍ മനുഷ്യശരീരം വലിച്ചെടുക്കുന്നു.ബാക്കി വരുന്ന ഭാഗങ്ങള്‍ ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യും. മുറിവോ പാടുകളോ വരാത്ത ഒരു ശസ്ത്രക്രിയ ആണെന്ന പ്രത്യേകതയും ഇതിനുണ്ട്. മജുവിന്റെ ഈ ശസ്ത്രക്രിയ പൂര്‍ണ്ണവിജയമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്, ഇപ്പോള്‍ ഇവര്‍ക്ക് നടക്കാനും, ജോലികള്‍ ചെയ്യാനുമെല്ലാം കഴിയുന്നുണ്ടെന്നും താമസിയാതെ തന്നെ ലൈംഗികബന്ധത്തിലേര്‍പ്പെടാനും ഇവര്‍ക്ക് കഴിയുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Related posts

ബോക്‌സിങ് ചാമ്പ്യന്‍ ഫ്ലോയ്ഡ് മേവെതറിനെതിരെ മുന്‍ കാമുകിയുടെ വ്യവഹാര കേസ്

subeditor

മൊബൈൽ നമ്പർ ആധാറുമായി ബന്ധപ്പിച്ചേ പറ്റൂ, കോടതി അനുമതി

subeditor

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് (എം) വിമത എല്‍ഡിഎഫ് പിന്തുണയോടെ വിജയിച്ചു

നടി ബിദിഷ ബെസ്ബറുവയെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബാബുവിന്റെയും ഭാര്യയുടെയും ലോക്കറുകൾ റെയ്ഡിനു മുമ്പേ കാലിയാക്കി

subeditor

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ എതിര്‍ത്ത സെന്‍കുമാറിന് വാരിക്കുഴി ഒരുക്കാന്‍ നിയമോപദേശം തേടി സര്‍ക്കാര്‍

subeditor5

അക്ഷരാര്‍ത്ഥത്തില്‍ ദിലീപ് പണികൊടുത്തത് ബിജെപിയ്ക്ക്

ഭര്‍ത്താവ് മരിച്ചതില്‍ മനംനൊന്ത് ഭാര്യയും മൂന്ന് മക്കളും ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

subeditor

ഗാന്ധിജയന്തി ദിനത്തില്‍ മോചിപ്പിച്ചത് 900 തടവുകാരെ

subeditor5

അണികളെ കൊണ്ടു വെട്ടിമാറ്റാന്‍ പറ്റാത്ത ശത്രുക്കളെ നമ്പൂതിരിമാരെക്കൊണ്ടാവട്ടെ ,സിപിഎം സംസ്ഥാനസെക്രട്ടറി കൊടിയേരിയുടെ വീട്ടില്‍ ശത്രുസംഹാര പൂജ

special correspondent

ഡല്‍ഹിയില്‍ നടപ്പാക്കിയ ഒറ്റഇരട്ട വാഹന നിയന്ത്രണത്തില്‍ വലിയ അഴിമതി

subeditor

പതിനൊന്ന് വയസ്സുകാരിയെ കൊന്നത് പതിനാലു വയസ്സുകാരി ചേച്ചി: വൈരാഗ്യത്തിന് കാരണം അനിയത്തി പഠിക്കാന്‍ മിടുക്കിയായതും അവളെ എല്ലാവരും പുകഴ്ത്തിയതും

main desk