വൈഗയുടെ കൊലപാതകം; സനുവിന്റെ മൊഴിയില്‍ ദുരൂഹത, ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

കൊച്ചി: പതിമൂന്നുകാരിയായ വൈഗയുടെ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നത്. പ്രതിയുടെ പിതാവുമായ സനു മോഹന്‍ പിടിയില്‍ ആയതോടെയാണ് ദുരൂഹമായ പല കാര്യങ്ങളും പുറത്ത് വരുന്നത്. സനു മോഹനെ സനു താമസിച്ചിരുന്ന ഫ്‌ളാറ്റിലും മകളെ കൊലപ്പെടുത്തി തള്ളി പുഴയിലും എത്തിച്ച് തെളിവെടുത്തിരുന്നു. രാവിലെ 10.30 ഓടെയാണ് സനു മോഹനെ തെളിവെടുപ്പിനായി തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറക്കിയത്.പിന്നീട് ഇയാള്‍ താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ശ്രീ ഗോകുലം ഹാര്‍മോണിയ ഫ്‌ലാറ്റിലെത്തിച്ചു.തുടര്‍ന്ന് പ്രതിയുമായി മുകള്‍ നിലയിലെ ഫ്‌ലാറ്റിലെത്തി. മകളെ ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയതും മൂക്കിലൂടെ ഒഴുകി വന്ന രക്തം ബെഡ്ഷീറ്റുകൊണ്ട് തുടച്ച് കളഞ്ഞതും പിന്നീട് മറ്റൊരു ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് വൈഗയെ താഴെ കാറില്‍ എത്തിച്ചതിനെക്കുറിച്ചെല്ലാം സനു മോഹന്‍ പോലീസിനോട് വിവരിച്ചു.

ഇതിനു ശേഷം തെളിവെടുപ്പിനായി മുട്ടാര്‍ പുഴയിലേയ്ക്ക് തിരിച്ചു.ഇതിനിടെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞതിനെക്കുറിച്ച് സനു മോഹന്‍ പോലീസിനോട് പറഞ്ഞു.വൈഗയുമായി ഫ്‌ലാറ്റില്‍ നിന്നും മുട്ടാര്‍ പുഴയിലേയ്ക്ക് പോകും വഴി കളമശ്ശേരി മെഡിക്കല്‍ കോളേജിനു സമീപത്തെ വഴിയരികിലുള്ള പൊന്തക്കാട്ടില്‍ താന്‍ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നായിരുന്നു സനു പറഞ്ഞത്. ഇതെത്തുടര്‍ന്ന് ഇവിടം പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും മൊബൈല്‍ കണ്ടെത്താനായില്ല. പിന്നീട് മുട്ടാര്‍ പുഴയിലെത്തിച്ച് തെളിവെടുപ്പ് നടത്തവെ മകളെ തള്ളിയ ഇടം സനു മോഹന്‍ പോലീസിനു കാണിച്ചു കൊടുത്തു. പ്രധാന സ്ഥലങ്ങളിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം സനു മോഹനുമായി അന്വേഷണ സംഘം തൃക്കാക്കര പോലീസ് സ്റ്റേഷനിലേയ്ക്ക് മടങ്ങി. വരും ദിവസങ്ങളില്‍ സനു മോഹന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇതര സംസ്ഥാനങ്ങളിലും എത്തിച്ച് തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.കൂടാതെ 10 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കും മുമ്പ് ദുരൂഹവും വൈരുദ്ധ്യവും നിറഞ്ഞ സനുമോഹന്റെ മൊഴിയില്‍ വ്യക്തത വരുത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.

Loading...