ലോക അവസാനം ഉണ്ടാകും, ഭൂമിയുടെ നശിക്കാൻ പോകുന്ന കാരണങ്ങൾ ഇങ്ങിനെ

ലോക അവസാനത്തേകുറിച് ശാസ്ത്രം എന്തു പറയുന്നു. ലോകം നശിക്കുമോ? മതവും പ്രവാചകരും, ജോതിഷികളും ലോകം അവസാനിക്കും എന്നു പല തവണ പറഞ്ഞു നോക്കി. എന്നാൽ അവർ പറഞ്ഞ് തിയതികളിൽ ലോകം അവസാനിച്ചില്ല എന്നു മാത്രമല്ല അവർ വീണ്ടും അവസാന തിയതികൾ മാറ്റി മാറ്റി പറഞ്ഞ് തടി തപ്പുന്നു. എന്നാൽ യുവ ശാസ്ത്രകാരൻ ഡോ.വൈശാഖൻ തമ്പി പറയുന്നു ലോകത്തിനു ഒരു അവസാനം ഉണ്ട്. അതിനുള്ള സാധ്യതകൾ ഉണ്ട്. ശാസ്ത്രീയമായി തന്നെ അദ്ദേഹം അത് പറയുകയാണ്‌. ഇത് മനുഷ്യന്റെ കൈകൊണ്ടോ പ്രകൃതിപരമായോ സംഭിവിക്കാം. പ്രകൃതി പരമായി ഭൂമിക്ക് വെളിയിൽ നിന്നും ഒരു വലിയ വസ്തു ഭൂമിയിലേക്ക് പതിക്കാനുള്ള സാധ്യത.

ഉൽക്കാ പതനം

Loading...

സൂര്യനേ ചുറ്റുന്ന ഒരേ ഒരു ഗ്രഹമല്ല ഭൂമി. മറ്റ് ഗ്രഹങ്ങൾ അല്ലാതെ ചെറിയ നിരവധി കോടി കണക്കിന്‌ വസ്തുക്കൾ സൂര്യന്‌ ചുറ്റും ഉണ്ട്.ഇതിനേ ഉല്ക്കാ ബല്റ്റ് എന്നു വിളിക്കുന്നു.ഇത് സൂര്യനു ചുറ്റും മാർസിനും ജൂപിറ്ററിനും ഇടയിലാണ്‌. ഗ്രാവിറ്റി തത്വം പ്രകാരം എല്ലാ രണ്ട് വസ്തുക്കൾക്കും ആകർഷണ ശക്തിയുണ്ട്. ഏതൊരു വസ്തുവിനും തമ്മിൽ ആകർഷണം ഉണ്ട്. ഉല്ക്കകൾക്ക് തമ്മിലും സമീപത്തേ ഗ്രഹങ്ങളുമായും ആകർഷണ ശക്തിയുണ്ട്.20 വർഷ ചരിത്രം എടുത്താൽ 200ഓളം വസ്തുക്കൾ ഭൂമിയിലേക്ക് പുറമേ നിന്നും വസ്തുക്കൾ ഇടിച്ചിട്ടങ്ങിയിട്ടുണ്ട്./പ്രവാസി ശബ്ദം വെബ് സ്പെഷ്യൽ: copy [email protected]

ഇപ്രകാരം 10 കിലോമീറ്റർ ഉള്ള ഒരു ഉല്ക്ക വന്നാൽ ഭൂമി നശിക്കും. 100 മീറ്റർ ഉള്ള വസ്തുക്കളുടെ പതനം 60000-70000 വർഷങ്ങൾക്കിടയിൽ ഉണ്ട്. 2013ൽ റഷ്യൽ ഒരു വസ്തു ഇടിച്ചിറങ്ങിയിരുന്നു. ദുരന്തമായിരുന്നു അത്. വന്നിടിക്കുന്ന വസ്തുവിന്റെ വലിപ്പം ആണ്‌ ആഘാതം കൂട്ടുന്നത്. 10 കിലോമീറ്റർ വലിപ്പത്തിൽ ഒരു ഉല്ക്ക ഭൂമിയിൽ പതിച്ചാൽ ഉണ്ടാകുന്ന ഊർജ്ജം ഭൂമിക്ക് താങ്ങാനാകില്ല. ഒരിക്കൽ ഇത്തരത്തിൽ ഒരു ഉല്ക്കാ പതനം ആയിരുന്നു ഭൂമിയുടെ രൂപ മാറ്റത്തിനും ദൈനസോറുകളുടെ നാശത്തിനും ഇടയായത്. ഇത്തരത്തിൽ വസ്തു പതിക്കാൻ സാധ്യത കൂടുതൽ കടലിലായിരിക്കും. 6കോടി മെഗാ ടെൺ ടി.എം.ജി ആയിരിക്കും. ഹിരോഷിമയിൽ വീണ ആറ്റം ബോബിന്റെ ശക്തി വെറും 15 കിലോ ടൺ മാത്രമായിരുന്നു. അതായത് ഇതിന്റെ 1000  ഇരട്ടിയാണ്‌ ഒരു ഒരു മെഗാ ടൺ. ആലോചിച്ച് നോക്കുക. ഇങ്ങിനെ വരുന്ന ഒരു ഉല്ക്കയുടെ ശക്തി അത്രക്കും ഉണ്ട്. ഇത് ഭൂമിയിലേക്ക് വരുന്നത് വായു പാളികളേ തള്ളി നീക്കിയാണ്‌. വൻ അഗ്നിയായിരിക്കും വരിക. കടലിലേക്ക് പതിക്കുബോൾ അത്രയും ഭാഗത്തേ വെള്ളത്തേ അപ്പോൾ തന്നെ ആവിയാകും.

300 കിലോമീറ്റർ കടലിൽ വരെ 1.5 കിലോമീറ്റർ ഉയരത്തിൽ തിരമാലയുണ്ടാകും. വൻ സുനാമി ഉണ്ടാകും. മറ്റൊന്ന് വന്നിടിക്കുന്ന ഭാഗത്ത് നിന്നും ആകാശം മുട്ടെ അഗ്നി ഉയരും. മിനറൽസും എല്ലാം ഒരുകി അന്തരീക്ഷത്തിൽ കലരും. ചൂട് മൂലം കാടു തീയും അഗ്നിയും ഉടൻ തന്നെ ലോകം മുഴുവൻ നിറയും. ആർക്കും തടയാനാകില്ല. മാത്രമല്ല അന്തരീക്ഷത്തിലേക്ക് ഉയരുന്ന് ചാരമായ മിനറൽസും, കരിയും പുകയും മൂലം സൂര്യവെളിച്ചം നിലക്കും. ചെടികൾ നശിക്കും. പിന്നെ ഒരു ജീവജാലത്തിനും നിലനില്ക്കാനാകില്ല. മിനറൽസ് ഉരുകി വെള്ളത്തിൽ കലരും. ഇത് നീരാവിയായി ഉയരും. പിന്നെ പെയ്യുന്ന എല്ലാ മഴയും ആസിഡ് മഴയായിരിക്കും. അതായത് ആദ്യം ചൂട്. പിന്നെ സൂര്യവെളിച്ചം കിട്ടാത്തതിനാൽ ചൂട് കുറയും. തണുപ്പ് തുടങ്ങുകയായി. ഭൂമി തണുത്ത് വിറക്കും ഈ ഘട്ടത്തിൽ. പിന്നെ നമ്മൾ ഇങ്ങിനെ ഒരു സംഭവം ഉണ്ടായാൽ നമ്മൾ എങ്ങിനെ നശിക്കും എന്ന ചർച്ചക്ക് പോലും പ്രസക്തിയില്ല. ഇടിക്കുമ്പോൾ തന്നെ എല്ലാം തീർന്നിരിക്കും.ഇത് എപ്പോൾ വരും എന്ന് ആർക്കും ഇപ്പോൾ പറയാൻ ആകില്ല. ഇതു പോലെ ഭൂമിയിൽ മുമ്പ് സംഭവിച്ചിരുന്നു. മറ്റൊന്ന് സൂര്യനാണ്‌ ഏറ്റവും ആകർഷണ ശക്തിയുള്ള ഗ്രഹം. മറ്റ് ഗ്രഹങ്ങളേ അതിലേക്ക് വലിച്ച് ആകർഷിക്കാനുള്ള കഴിവ്‌ അതിനുണ്ട്. ഇതിലൂടെയും ഭൂമി നശിക്കാൻ സാധ്യത ഉണ്ട്.

അന്യ ഗ്രഹ ജീവികൾ

പ്രപഞ്ചത്തിൽ കോടാനു കോടി ഗ്രഹങ്ങൾ ഉണ്ട്. അതിനേകുറിച്ച് മനുഷ്യന്റെ അറിവ്‌ പരിമിതം. ഇതിൽ ഏതേലും ഗ്രഹങ്ങളിൽ ജീവികൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്‌. മനുഷ്യനേക്കാൾ ശക്തിയും, ബുദ്ധിയും അവർക്ക് ഉണ്ടാകും. ഇവർ ഏതേലും സമയത്ത് ഭൂമിയിൽ വന്നാൽ അത് മനുഷ്യന്റെ നാശത്തിനും ഭൂമിയുടെ നാശത്തിനോ ഇടയാക്കാം.

അവരുടെ ആക്രമത്തിനും ഭൂമി ഇരയായേക്കാം. വൻ അഗ്നി പർവ്വതം പൊട്ടിയാലും സൂര്യവെളിച്ചം ഇല്ലാതായി ഭൂമി നശിക്കാം.

റോബോട്ടുകളും ഭൂമി നശിപ്പിക്കാം

നമ്മൾ ഉണ്ടാക്കുന്ന റോബോട്ടുകൾ നമ്മളേ നശിപ്പിക്കാം. ഇന്ന് സ്വയം ഊർജ്ജം തേടി സ്വയം ബാറ്ററി ചാർജ് ചെയ്യുന്ന യന്ത്രങ്ങൾ ഉണ്ട്. ആർട്ടിഫിഷ്യൻ ഇന്റലിജന്റ് മൂലം മനുഷ്യൻ ഉണ്ടാക്കുന്ന റോബോട്ടുകൾ മനുഷ്യനേ പൂർണ്ണമായി നശിപ്പിച്ചേക്കാം. മാരകകാരികളായ റോബോട്ടുകൾ ഭൂമിയിൽ വന്നാൽ ആർക്കും പിന്നെ അവയേ നിയന്ത്രിക്കാൻ ആകില്ല.

ഈ പറയുന്ന എല്ലാ സാധ്യതയും നമ്മൾ മാറ്റി വിട്ടാലും നമുക്ക് ഒരിക്കലും നിയന്ത്രിക്കാൻ പറ്റാത്ത മറ്റിരു സാധ്യത ഉണ്ട് ഭൂമി നശിക്കാൻ. ഒരു മില്യൺ വർഷം കഴിയുമ്പോൾ സൂപ്പർ വോൾക്കാനോ വരും. മറ്റൊന്ന് ഭൂമിക്ക് ആയുസ് ഇനി 5ബില്യൺ. ഇത്രയേ സൂര്യൻ ഇങ്ങിനെ നില്ക്കൂ. ന്യൂക്ളിയർ ഫ്യൂഷൻ അവസാനിക്കും. തുടർന്ന് സൂര്യൻ വളരും. വളർന്ന് വളർന്ന് മാർസിനേയും അത് ആകർഷിച്ച് അതിലേക്ക് വലിച്ചിടും. പിന്നെ ഭൂമിയുടെ കാര്യം പറയാനില്ല. സൂര്യനേ പോലെ മറ്റ് വലിയ നക്ഷ്ത്രങ്ങൾക്ക് ഈ ഗതി വന്നിട്ടുണ്ട്. ഇതും അതിജീവിച്ചാൽ പിന്നെയുള്ളത് സൗരയുധത്തിലേ ഗ്രഹങ്ങൾ പരസ്പരം കൂട്ടിയിടിക്കാനുള്ള സാധ്യതയാണ്‌. ഡോ.വൈശാഖൻ തമ്പ് ഓസ്ട്രേലിയ പെർത്തിൽ എസൻസ് സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിച്ച പ്രസക്ത ഭാഗങ്ങൾ ആണിത്