NRI News USA

സെവൻ സീസ് എൻറർറ്റൈൻമെൻറ് “വൈശാഖസന്ധ്യ 2019” സ്റ്റേജ് ഷോയുമായി വീണ്ടും അമേരിക്കയിലും, കാനഡയിലും ആഗസ്ത്- സെപ്തംബർ മാസങ്ങളിൽ

ന്യൂജേഴ്‌സി :മലയാളത്തിന്റെ ഭാവഗായകൻ ജി. വേണുഗോപാലിനൊപ്പം, ചലച്ചിത്ര- ടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും മികവുറ്റ കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന – നൃത്ത- സംഗീത-ഹാസ്യ കലാവിസ്മയം “വൈശാഖസന്ധ്യ 2019” നോര്‍ത്ത് അമേരിക്കയിലും, കാനഡയിലും 2019 ആഗസ്റ്റ് – സെപ്തംബർ മാസങ്ങളിൽ സ്റ്റേജ് ഷോയുമായി എത്തുന്നു.

അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ച്ചവയ്ക്കുന്ന സെവൻ സീസ് എന്റര്‍ടെയിന്മെന്റാണ്” “വൈശാഖ സന്ധ്യ 2019” ദൃശ്യവിസ്മയത്തിന് അമേരിക്കയിലും, കാനഡയിലും വേദിയൊരുക്കുന്നത്.

മലയാളത്തിന്റെ കാൽപനിക ശബ്‌ദത്തിന്റെ സൗകുമാര്യം, ചലച്ചിത്ര പിന്നണിഗാനരംഗത്തു പാട്ടിന്റെ നാല് പതിറ്റാണ്ട് , മലയാളിയുടെ ഇഷ്‌ടഗാനശേഖരത്തിലേക്ക്‌ പാട്ടുകളുടെ നീണ്ട നിര, ‘ചന്ദനമണിവാതില്‍ പാതിചാരി…’ ‘താനേപൂവിട്ട മോഹം മൂകം വിതുമ്പുന്ന നേരം…’ ‘മഞ്ഞിന്‍ വിലോലമാം യവനികക്കുള്ളിലൊരു മഞ്ഞക്കിളിത്തൂവല്‍ പോലെ’ , ‘കനകമുന്തിരികൾ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍…’ ‘പൂക്കാലം വലം കൈയ്യിലേന്തി വാസന്തം…’ … ഇഷ്‌ടഗാനങ്ങളുടെ നീണ്ട പട്ടിക മലയാള സംഗീത ആസ്വാദകർക്ക് സമ്മാനിച്ച മലയാളത്തിൻറെ ഭാവ ഗായകൻ ജി വേണുഗോപാൽ. മൂന്നു തവണ കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡുള്‍പ്പെടെ ഒട്ടനവധി അവാര്‍ഡുകളും അംഗീകാരങ്ങളും വേണുഗോപാലിനെ തേടിഎത്തിയിട്ടുണ്ട്, ചലച്ചിത്ര ഗാനങ്ങള്‍ക്ക് പുറമെ, ടീവി, നാടക, ലളിത, ഭക്തി ഗാന രംഗത്തും വേണുഗോപാലിന്റെ സംഭാവനകള്‍ നിരവധിയാണ്.

വേണുഗോപാലിനൊപ്പം, തീവണ്ടി എന്ന ചിത്രത്തിലെ ‘ജീവാംശമായ്‌’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനു ശേഷം, ക്വീന്‍ ഓഫ് നീര്‍മാതളം പൂത്ത കാലം- ഒരു ഭയങ്കര കാമുകി എന്ന സിനിമയിലെ “അണിവാക പൂത്തൊരെന്‍ വഴിയോരം” റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന ഗാനത്തിന് ശബ്ദം നൽകിയ മലയാളികളുടെ യുവഗായകന്‍ കെ എസ് ഹരിശങ്കര്‍.

മലയാളസിനിമയിലേയ്ക്ക് ആലില പൂത്താലി ചാർത്തി വന്ന ഗായിക അശ്വാരൂഢനിൽ തുടങ്ങി വികടകുമാരൻ വരെ ശ്രദ്ധേയ ഗാനങ്ങൾക്ക് മധുരശബ്ദം നൽകിയ അഖില ആനന്ദ് എന്നിവർക്കൊപ്പം ഫ്യൂഷൻ നൃത്ത നൃത്തങ്ങളുമായി മഴവിൽ മനോരമയുടെ നായിക നായകൻ റിയാലിറ്റി ഷോയിലെ തിളങ്ങും താരങ്ങൾ മാളവിക, വിശ്വാ, മിന്റു മറിയ വിൻസെൻറ്, തേജസ്സ് ( ഡാൻസ് -ടെവിവിഷൻ റിയാലിറ്റി ഷോ ).

അരങ്ങു തകർക്കുന്ന സംഗീത നൃത്ത വിസ്മയത്തിന് മിമിക്രിയുടെയും, ഹാസ്യത്തിൻറെയും മേളക്കൊഴുപ്പുമായി പതിനഞ്ചു മിനിറ്റ് കൊണ്ട് ഇരുനൂറ്റിരണ്ട് ശബ്‍ദങ്ങൾ അനുകരിച്ച് മിമിക്രിയുടെ ലോകത്ത് തകർക്കാൻ പറ്റാത്ത പുതു ചരിത്രമെഴുതിയ കലാഭവൻ സതീഷും ഒരുമിക്കുന്നു.

തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന വൈശാഖസന്ധ്യയിൽ കേരളത്തിലെ പ്രമുഖ കീബോർഡു പ്ലെയർ, ഒന്നും ഒന്നും മൂന്നിലൂടെ ശ്രദ്ധേയരായ ലിജോ ലീനോസ്, ലിനു ലാൽ (ഡ്രമ്മർ) എന്നിവർക്കൊപ്പം അമേരിക്കയിൽ നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ദ്ധരും പങ്കെടുക്കും. വൈശാഖസന്ധ്യ 2019 -ന്റെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയർ സമ്മി സാമുവേൽ ആയിരിക്കും.

പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും കൊണ്ട് ഒട്ടേറെ പുതുമകളാണ് സെവൻ സീസ് എന്റർറ്റൈൻമെന്റ് ബാനറിൽ എത്തുന്ന ‘വൈശാഖസന്ധ്യ 2019 ’ ലൂടെ ഇക്കുറിയും അമേരിക്കൻ മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്.

ഷോയുടെ മീഡിയ പാർട്ട്ണർ ഫ്ളവേർസ് റ്റി വി യൂ.എസ്.എ ആണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും,

ജോബി ജോർജ് (732) 470-4647
അനിയൻ ജോർജ് (908) 337-1289
ഗിൽബെർട്ട് ജോർജ് (201) 926-7477
ബിജു സക്കറിയ (847 ) 630 -6462

 

Related posts

എം.എ ബേബിക്കെതിരേ അന്വേഷണം: 50000 ഡോളർ പിരിച്ചു, പണം പാർട്ടിക്ക് കിട്ടിയില്ല.

pravasishabdam online sub editor

വര്‍ണശോഭ പകര്‍ന്ന് കാന്‍ജ് ഓണാഘോഷം

Sebastian Antony

വേദനിക്കുന്നവർക്കും പീഡിതർക്കും ആശ്വാസം പകരുന്ന ക്രിസ്തുമതം കാലത്തെ അതിജീവിച്ച് നിലകൊള്ളുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

Sebastian Antony

നായർ ബനവലന്റ് അസോസിയേഷന് പുതിയ ഭാരവാഹികൾ. 

subeditor

അമേരിക്കയിൽ മലയാളി ഡോക്ടറെ വെടിവയ്ച്ചു കൊന്നു

subeditor

പ്രസ്സ് ക്ളബ്ബ് ഫോമയുടെ ആത്മ മിത്രം

subeditor

നളിനി ദിവാകരന്റെ നിര്യാണത്തില്‍ ഡാലസ് സൗഹൃദ വേദി, കേരള ലിറ്റററി സൊസൈറ്റി സംഘടനകള്‍ അനുശോചനം അറിയിച്ചു

subeditor

രണ്ട് കുട്ടികൾ കൊല്ലപ്പെട്ട സംഭവം: മാതാവ് അറസ്റ്റിൽ

subeditor

ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ അവധിക്കാല മലയാളം ക്ലാസ്

subeditor

സൗദി അറേബ്യയില്‍ ഫാഷന്‍ ഷോകള്‍ക്ക് വിലക്ക്

subeditor

858 കുടിയേറ്റക്കാര്‍ക്ക് അബദ്ധത്തില്‍ പൗരത്വം നല്‍കിയതായി യുഎസ്

Sebastian Antony

മാന്യമായ ശമ്പളം ഉറപ്പായി: ഇനി ഇന്ത്യയിലും നഴ്‌സുമാര്‍ക്കു തലയുയര്‍ത്തി നടക്കാം

Sebastian Antony

ദുബായില്‍ ഇനി തല്‍സമയ സ്വര്‍ണ്ണവില, വിലനിര്‍ണ്ണയ ബോര്‍ഡ് സര്‍ക്കാര്‍ വക!

subeditor

ദുബായില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്മിതയുടെ മരണത്തില്‍ ദുരൂഹതകള്‍: കുടുംബം

subeditor

നശിപ്പിച്ച ഭ്രൂണവുമായി ട്രംപിന് വോട്ട് തേടി വൈദികന്‍ അള്‍ത്താരയില്‍

Sebastian Antony

മഹിത ഭരധവാജിന് ഗേറ്റ്‌സ് കേംബ്രിഡ്ജ് സ്‌കോളർഷിപ്പ്

subeditor

എല്ലാം റെഡി..സപ്റ്റബറിൽ പറക്കാം, തിയതി തീരുമാനിച്ചാൽ മതി കിയാൽ എം.ഡി

subeditor

പത്തനംതിട്ട ജില്ലാസംഗമം ഏഴാമത് വാര്‍ഷികം

subeditor