വാളയാര്‍ പീഡനക്കേസ്; തുടരന്വേഷണത്തിന് അനുമതി നല്‍കി പോക്‌സോ കോടതി

പാലക്കാട് : വാളയാര്‍ പീഡനക്കേസില്‍ വീണ്ടും വഴിത്തിരിവ്. പഴയ വിധി റദ്ദാക്കിയതിന് പിന്നാലെ കേസില്‍ തുടരന്വേഷണം നടത്താന്‍ പോക്‌സോ കോടതി അനുമതി നല്‍കിയിരിക്കുകയാണ്.തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നല്‍കിയ അപേക്ഷയിലാണ് കോടതി തീരുമാനമെടുത്തത്.

എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിനുളള അപേക്ഷ കോടതിയില്‍ നല്‍കിയത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Loading...