വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടം ചൊവ്വാഴ്ച, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

മനാമ: വന്ദേഭാരത് വിമാനങ്ങള്‍ വീണ്ടും ടിക്കറ്റ് നിരക്ക് കൂട്ടി. യുഎഇ, സൗദി എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഉള്ള സര്‍വീസിന്റെ ടിക്കറ്റുകളാണ് കൂട്ടിയത്. യുഎഇയില് നിന്നും 200 ദിര്‍ഹമും സൗദിയില്‍ നിന്ന് 150 ദിര്‍ഹമും ആണ് ടിക്കറ്റില് വര്‍ധന വരുത്തിയത്. വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടം ചൊവ്വാഴ്ച ആരംഭിക്കും.

രണ്ട് സ്ലാബ് ആയിട്ടാണ് എയര്‍ ഇന്ത്യ യുഎഇയില്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ആദ്യ സ്ലാബില്‍ പഴയത് പോലെ 750 ദിര്‍ഹമാണ്. രണ്ടാം സ്ലാബില്‍ 950 ദിര്‍ഹവും ആണ് ടിക്കറ്റ് നിരക്ക്. ആദ്യ സ്ലാബില് വളരെ കുറച്ച് ടിക്കറ്റുകളേ ലഭ്യമാകുന്നുള്ളൂ. ബാക്കി ഭൂരിഭാഗം ടിക്കറ്റുകളും രണ്ടാം സ്ലാബിലാണ്. സൗദിയില്‍ നിന്നും കേരളത്തിലെ എല്ലാ വിമാനതാവളങ്ങളിലേക്കും 150 റിയാല്‍ വീതം ടിക്കറ്റില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.

Loading...

അതേസമയം, ദമാമില് നിന്ന് 16ന് കൊച്ചിയിലേക്കുള്ള എഐ 1902 എക്‌സ്പ്രസ് വിമാത്തിലും 17നുള്ള കോഴിക്കോട്ടേക്കുള്ള എഐ 1904 വിമാനത്തിലും , യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സഹിതം ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചിട്ടുണ്ട്..