പിഞ്ചുകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു, കെട്ടിത്തൂക്കിയത് ജീവനോടെ; അർജുന്റെ വെളിപ്പെടുത്തലിൽ നടുങ്ങി നാട്

വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്. പ്രതി അർജുൻ മൂന്ന് വയസ് മുതൽ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്നാണ് കണ്ടെത്തൽ. കുഞ്ഞിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊല നടത്തിയതിനു ശേഷവും ഇയാൾ സാധാരണ ജീവിതം നയിച്ചുവരികയായിരുന്നു. നാട്ടുകാർ അക്രമാസക്തരാവാൻ സാധ്യതയുണ്ടായിരുന്നതിനാൽ തെളിവെടുപ്പിനായി വൻ സന്നാഹളോടെയാണ്‌ പോലീസെത്തിയത്.

30ന് പകൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി അർജുൻ സുഹൃത്തുക്കളുടെ കണ്ണുവെട്ടിച്ചു മുറിയിൽ കയറുകയായിരുന്നു. കുട്ടിയുടെ സഹോദരൻ ഉൾപ്പെടെ ഇയാളുടെ സുഹൃത്തുക്കൾ സമീപത്തുണ്ടായിരുന്നു. തുടർന്ന് ക്രൂരമായ പീഡനത്തിൽ പെൺകുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. കുട്ടി മരിച്ചുവെന്ന് കരുതിയ പ്രതി മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ കുട്ടിയെ കെട്ടിത്തൂക്കി. അതിനിടെ കുട്ടി കണ്ണ് തുറന്നിരുന്നുവെന്നും ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. മരണം ഉറപ്പ് വരുത്തിയ ശേഷമാണ് മുറിയുടെ വാതിൽ കുറ്റിയിട്ട് ജനൽ വഴി രക്ഷപ്പെട്ടോടിയത്.

Loading...

തുടർന്ന് സഹോദരൻ വന്നപ്പോഴാണ് കുട്ടിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും നിലവിളി കേട്ട് എത്തിയവരിൽ അർജുനുമുണ്ടായിരുന്നു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചു എന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. മരണ വീട്ടിൽ പന്തൽ കെട്ടുന്നതിന് പടുത വാങ്ങി കൊണ്ടു വന്ന അർജുൻ സംസ്‌കാര ചടങ്ങുകൾക്ക് ഇടയിലും ശേഷവും കുട്ടിയുടെ മരണത്തിൽ മനംനൊന്ത് കരഞ്ഞിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കുട്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ തമിഴ്‌നാട്ടിൽ നിന്നും എത്തിയവർക്ക് ഭക്ഷണം വിളമ്പാനും അർജുൻ മുന്നിലുണ്ടായിരുന്നു.

ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് കൂടിയായിരുന്ന അർജുൻ നാട്ടുകാർ അറിയപ്പെടുന്ന ഒരു പൊതുപ്രവർത്തകൻ കൂടിയായിരുന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്നു. അടുത്തിടെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച റീ സൈക്കിൾ ശേഖരണ പരിപാടിയുടെ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് വീടുകളിൽ എത്തി സാധനങ്ങൾ ശേഖരിച്ചതും അർജുൻ തന്നെയാണ്.