നയന്‍താരയും മോശം സ്ത്രീ ആയിരുന്നില്ലേ: നയൻസിനെ തൊട്ടപ്പോൾ ആരാധകർ വനിതയ്ക്കെതിരെ: തെറിവിളികൂടിയപ്പോൾ ട്വിറ്റർ പൂട്ടി വനിത സ്ഥലം വിട്ടു

വനിത–പീറ്റർ പോൾ വിവാഹത്തെ തുടർന്നാണ് വനിത വിജയകുമാർ വീണ്ടും വിവാദങ്ങളിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നടി ലക്ഷ്മി രാമകൃഷ്ണനെ ലൈവ് അഭിമുഖത്തിൽ വനിത ചീത്ത വിളിച്ചത്. ഈ വിവാദങ്ങൾക്ക് തൊട്ടു പിന്നാലെയാണ് വനിത നയൻതാരയെയും വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്. ഇതോടെ വനിതയുടെ കഷ്ടകാലമായി.

നടി നയൻതാരക്കെതിരെ വനിത തൊടുത്ത ട്വീറ്റ് വിവാദമായതോടെ ആരാധകര്‍ വനിതയ്ക്കു അസഭ്യ വർഷമായി തിരിഞ്ഞു. സൈബർ ആക്രമണം രൂക്ഷമായതോടെ നടി ട്വിറ്റർ അക്കൗണ്ട് പൂട്ടി സ്ഥലം വിട്ടു. വനിത വിജയകുമാറിന്റെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ കൊഴുക്കുന്നത്.

Loading...

എന്നെ കുറ്റപ്പെടുത്തന്നവരോട് ഒരു ചോദ്യം, അങ്ങനെയെങ്കില്‍ പ്രഭുദേവയ്‌ക്കൊപ്പം താമസിച്ചിരുന്നപ്പോള്‍ നയന്‍താരയും മോശം സ്ത്രീ ആയിരുന്നില്ലേ; പ്രഭുദേവയുടെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങള്‍ക്ക് മുമ്പിലും എത്തിയപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് ശബ്ദിച്ചില്ലെന്നാണ്. വനിത ട്വീറ്റ് ചെയ്തത്.

ഇതോടെ നയന്‍സിന്റെ ആരാധകർ വനിതയ്ക്കു നേരെ തിരിഞ്ഞു. വേറെ ആരെ വേണമെങ്കിലും പറഞ്ഞോ, നയൻതാരയെ തൊട്ടാൽ കളിമാറുമെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ട്വീറ്റ് കൈവിട്ടുപോയെന്ന് ഉറപ്പായപ്പോൾ ട്വീറ്റ് വനിത നീക്കം ചെയ്തു. സൈബർ ആക്രമണം രൂക്ഷമായതോടെയാണ് നടി ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി ഡിലീറ്റ് ചെയ്തത്.