നടി വനിത വിജയകുമാർ വിവാഹിതയായി: താരത്തിന്റെ മൂന്നാം വിവാഹമാണിത് : ചിത്രങ്ങൾ കാണാം

ബിഗ് ബോസ് മൂന്നാം സീസണിലൂടെ ശ്രദ്ധ നേടിയ നടി വനിത വിജയകുമാര്‍ മൂന്നാമതും വിവാഹിതയായി. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്റര്‍ പീറ്റര്‍ പോള്‍ ആണ് വരന്‍. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. തമിഴിലെ മുതിര്‍ന്ന നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത.

Loading...

ഇരുവരുടെയും പ്രണയവിവാഹമാണ്. നടിയുടെ മൂന്നാം വിവാഹമാണിത്. പത്തൊന്‍പതാം വയസിലായിരുന്നു വനിത വിജയ്കുമാറിന്റെ ആദ്യ വിവാഹം. 2000 ല്‍ നടന്‍ ആകാശുമായി വിവാഹിതയായെങ്കിലും 2007 ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്. 2007 ല്‍ തന്നെ വനിത രണ്ടാമതും വിവാഹിതയായി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആനന്ദ് ജയ് രാജ് എന്ന ബിസിനസുകാരനുമായിട്ടായിരുന്നു രണ്ടാം വിവാഹം. ഈ ബന്ധം 2010 അവസാനിപ്പിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട്.

വലിയൊരു പ്രോജക്ടിന്റെ നിര്‍മാണത്തിനിടെയായിരുന്നു പീറ്ററുമായി വനിത കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമാവുകയും ഒടുവില്‍ വിവാഹത്തിലേക്ക് എത്തുകയുമാണ്. പീറ്റര്‍ പോള്‍ ഒരു വിഷ്യുല്‍ എഫക്‌ട് സംവിധായകനാണ്. ബോളിവുഡിലും ഹോളിവുഡിലുമടക്കം നിരവധി പ്രോജക്ടുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.

1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ ഇളയദളപതി വിജയു(Vijay)ടെ നായികയായിട്ടാണ് വനിത സിനിമയിലേക്ക് എത്തുന്നത്. രാജ്കിരണ്‍ നായകനായി അഭിനയിച്ച മഞ്ചികം എന്ന ചിത്രത്തിലും വനിത അഭിനയിച്ചു. പിന്നീട് തെലുങ്കിലും മലയാളത്തിലുമായി രണ്ട് സിനിമകളില്‍ കൂടി അഭിനയിച്ചതോടെ നടി വിവാഹിതയായി. പിന്നീട് ടിവി ഷോകളിലും സജീവമായ നടി ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെയാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്.

 

View this post on Instagram

#VanithaWedsPeterPaul #VanithaVijayakumar

A post shared by Tamil Cinema Express (@tamilcinimaexpress) on