വിവാഹിതയാവില്ലെന്നും വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്നും വരലക്ഷ്മി ശരത്കുമാര്‍

Loading...

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘കസബ’യിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് വരലക്ഷ്മി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തന്റെ അഭിപ്രായങ്ങള്‍ ഏത് വേദിയിലും മടി കൂടാതെ തുറന്ന് പറയുന്ന ബോള്‍ഡ് ആയ നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. അത്തരത്തില്‍ ഒരു തുറന്നുപറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. താന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്നും വിവാഹിതയാകില്ലെന്നുമാണ് താരം പുതിയ ചിത്രമായ ‘കന്നിരാശി’യുടെ പ്രസ് മീറ്റിനിടെ വെളിപ്പെടുത്തിയിരിക്കുന്നത്.

കന്നിരാശി എന്ന ചിത്രം പ്രണയ വിവാഹത്തിന് പ്രധാന്യം കൊടുക്കുന്നതാണ്. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്നും ഉടന്‍ ചിത്രം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നുവെന്നും വരലക്ഷ്മി പറയുന്നു. എന്നാല്‍ റിയല്‍ ലൈഫില്‍ താന്‍ വിവാഹത്തോട് എതിരാണ്, വിവാഹിതയാകില്ലെന്നും പറഞ്ഞു.

Loading...

വര്‍ഷങ്ങളായി വരലക്ഷ്മിയും നടന്‍ വിശാലും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നും കോളിവുഡ് ഗോസിപ്പുകളിലെ താരങ്ങളായിരുന്നു വിശാലും വരലക്ഷ്മിയും. ഇരുവരും തമ്മിലുള്ള പ്രണയവും അപ്രതീക്ഷിതമായ വേര്‍പിരിയലും വിശാലിന്റെ വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.