ശരീരഭാരം കുറച്ച് ജയറാം ചിത്രത്തിൽ അഭിനയിക്കാൻ ചെന്ന വരലക്ഷിയേ ഒഴിവാക്കി, സെറ്റിൽ നാടകീയ രംഗങ്ങൾ

ജയറാം നായകനായ ആകാശ മിഠായി ചിത്രത്തിന്റെ സെറ്റിൽ അഭിനയിക്കാൻ എത്തിയ വരലക്ഷിയേ പുറത്താക്കി. ഈ ശരീരം വയ്ച്ച് ഈ കഥാ പാത്രത്തേ ചെയ്യാൻ ആവില്ലെന്ന് നിർമ്മ്കിതാവും സിനിമാ പ്രവർത്തകരും പറഞ്ഞതോടെ വര ലക്ഷമി കുപിതയായി.സെറ്റിൽ നിന്നും ബഹളം വയ്ച്ച് അവർ ഇറങ്ങിപോവുകയായിരുന്നു.വരലക്ഷ്മിയെ ഒഴിവാക്കുകയായിരുന്നുവെന്നാണ് നിര്‍മാതാവ് പറയുന്നത്. ആ കഥാപാത്രം വരലക്ഷ്മിയോട് യോജിക്കാനാകാത്തതാണ്. കസബയില്‍ വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തെ കണ്ടാണ് ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. പക്ഷേ ഇപ്പോള്‍ അവര്‍ ശരീരഭാരം വളരെ കുറച്ചു. സിനിമയിലെ കഥാപാത്രത്തിന് യോജിക്കുന്നില്ലെന്നും അണിയറക്കാര്‍ അവകാശപ്പെടുന്നു.

നിര്‍മാതാക്കളുടെ പല നിബന്ധനകളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് നടി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തമിഴ് സൂപ്പര്‍ താരം ശരത്കുമാര്‍രാധിക ദമ്പതികളുടെ മകളാണ് വരലക്ഷ്മി. എന്റെ ശരീരത്തേ സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ആദ്യം പറയേണ്ടതായിരുന്നു. സെറ്റിൽ വന്ന ശേഷം അവരുടെ അഭിപ്രായത്തിനനുസരിച്ച ചെയ്യാൻ എനിക്കാവില്ല. ആണ്‍മേധാവിത്വം കാണിക്കുന്ന ആളുകള്‍ക്കൊപ്പവും പെരുമാറാന്‍ അറിയില്ലാത്ത നിര്‍മാതാക്കള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഈ ചിത്രത്തില്‍ നിന്നും ഞാന്‍ പിന്മാറുന്നു. സിനിമയുടെ നിര്‍മാതാക്കളുമായി യോജിച്ച് പോകാനാകില്ല- അവര്‍ പറഞ്ഞു.

Loading...