Kerala Top Stories

പൊലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവം: വരാപ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വാരപ്പുഴയില്‍ ഹര്‍ത്താല്‍ ആചരിക്കും. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് രാവിലെ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തും.

“Lucifer”

പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റ ശ്രീജിത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. പൊലീസ് നടപടയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വെള്ളിയാഴ്ച ശ്രീജിത്തുള്‍പ്പടെയുള്ള പതിനഞ്ചോളം പേര്‍ വാസുദേവന്‍ എന്നയാളുടെ വീട് തകര്‍ക്കുകയും വീട്ടിലുള്ളവര്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്‌തെന്ന പരാതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശ്രീജിത്തടക്കം പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തില്‍ മനംനൊന്ത് വാസുദേവന്‍ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.

കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ബൂട്ടിട്ട് അടിവയറ്റില്‍ ശക്തിയായി തൊഴിക്കുകയും ചവിട്ടുകയും ചെയ്തതോടെ മൂത്ര തടസം ഉണ്ടാവുകയും പ്രതി അവശനാകുകയുമായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതി തന്റെ അവസ്ഥ കോടതിയില്‍ പറയുകയും തുടര്‍ന്ന് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ നിന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് മര്‍ദനത്തില്‍ അവശനായ പ്രതി മരിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു.

ശ്രീജിത്തിനെതിരായ മര്‍ദനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.

അതേസമയം മരണത്തിന് ഇടയാക്കിയത് പൊലീസ് മര്‍ദനമാവാന്‍ ഇടയില്ലെന്നാണ് പൊലീസിന്റെ വാദം. നാട്ടുകാരുമായുള്ള സംഘര്‍ഷത്തില്‍ മര്‍ദനമേറ്റതായി ശ്രീജിത് തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പറഞ്ഞിരുന്നെന്നും കോടതിയില്‍ കൊണ്ടു പോകുന്നതിനു മുമ്പ് വയറ്റില്‍ വേദനയുണ്ടെന്നു പറഞ്ഞപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നും റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു.

Related posts

63 വര്‍ഷം മുന്‍പ് പി.ടി.ചാക്കോയെ അവഹേളിച്ചവര്‍; സരിതയുടെ വെളിപ്പെടുത്തലുകള്‍ക്ക് മുന്നില്‍ അപമാന ഭാരത്താല്‍ തല ഉയര്‍ത്താന്‍ കഴിയാതെ മാളത്തില്‍ ഒളിച്ചിരിക്കുന്നു

തുലാഭാര ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ ഗൂഢാലോചനയെന്ന് പോലീസിൽ പരാതി

subeditor5

നഷ്ടപ്രണയത്തിന്റെ ഓര്‍മകള്‍ കടിച്ചമര്‍ത്തി മറിയം മടങ്ങുന്നു

subeditor

ഇന്തോനേഷ്യ കടന്നുപോകുന്നത് പകര്‍ച്ചവ്യാധി ഭീഷണിയിലൂടെ…; കൂട്ടശവക്കുഴി ഒരുക്കി അധികൃതര്‍; ഒരു കുഴിയില്‍ 300 വരെ

subeditor5

കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയുടെ ‘ഓപ്പറേഷന്‍ ലോട്ടസ്’; 3 കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചതായി മന്ത്രി ഡി.കെ ശിവകുമാര്‍

പെരുമ്പാവൂരിന് സമീപം പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

കേഡല്‍ ജീന്‍സണ്‍ രാജ ഊളമ്പാറയില്‍ ; ജിന്‍സന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…

പള്ളിമേടയിലെ പീഡനം: തനിക്കെതിരെയുള്ള കെണി: ഫാ. എഡ്‌വിന്‍ ഫിഗറീസ്

subeditor

മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമാണ് ലോക രാജ്യങ്ങള്‍

subeditor10

പ്രിസണ്‍ ഓഫീസറെ പിടിച്ചുതള്ളി ജയിലിലും തനി സ്വഭാവം പുറത്തെടുത്ത് ടിപി കേസ് പ്രതികള്‍

pravasishabdam online sub editor

പ്രളയക്കെടുതി: മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

കമിതാക്കളുടെ ഒളിച്ചോട്ടം പൊളിച്ച് ബന്ധുക്കൾ, ഒ​ളി​വി​ൽക്കഴിയാൻ എത്തിയ ക​മി​താ​ക്കളെ സ്റ്റേഷനിലെത്തിച്ച് വീട്ടുകാർ

subeditor10