വധുവിന്റെ വീട്ടിലേക്ക് ആനപ്പുറമേറി വരന്‍, ‘അഹങ്കാരത്തിനും ഒരു പരിധിയുണ്ട് ‘- വരനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം

വിവാഹച്ചടങ്ങിന് മോടികൂട്ടാന്‍ വരന്‍ ആനപ്പുറത്ത് എഴുന്നെള്ളിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. വടകരയിലാണ് സംഭവം. നാട്ടാന പരിപാലന ചട്ടം അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആര്‍ കെ , ആനയുടമ ,പാപ്പാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ഈ മാസം 18നായിരുന്നു സംഭവം. വിവാഹ ചടങ്ങിനായി വരന് സഞ്ചരിക്കാനായിരുന്നു ആനയെ ഉപയോഗിച്ചത്. ഇതിന്റെ ദൃശ്യങ്ങളും നവ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇത്തരം ആഘോഷങ്ങള്‍ക്കായി ആനയെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലന ചട്ടത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Loading...

സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ നിരവധിപേര്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘അഹങ്കാരത്തിനും ഒരു പരിധിയുണ്ട് ‘പടച്ചോനെ കാക്കണേ ഒരു നേരത്തെ ആഹാരത്തിന് ഉടുതുണിക്ക് മറുതുണിയില്ലാതെ ക്യാമ്ബില്‍ കഴിയുന്ന പാവങ്ങള്‍ക്ക് പൈസ കൊടുത്തൂടെ ആനപ്പുറത്ത് എഴുന്നള്ളുന്നത് അഹങ്കാരമാണ് ഇതൊന്നും പടച്ചോന്‍ പൊറുക്കില്ല’ തുടങ്ങിയ ക്യാപ്ഷനുകളോട് കൂടി വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

'അഹങ്കാരത്തിനും ഒരു പരിധിയുണ്ട് 'പടച്ചോനെ കാക്കണേ ഒരു നേരത്തെ ആഹാരത്തിന് ഉടുതുണിക്ക് മറുതുണിയില്ലാതെ ക്യാമ്പിൽ കഴിയുന്ന പാവങ്ങൾക്ക് പൈസ കൊടുത്തൂടെ ആനപ്പുറത്ത് എഴുന്നള്ളുന്നത് അഹങ്കാരമാണ് ഇതൊന്നും പടച്ചോൻ പൊറുക്കില്ലനരിപ്പറ്റ ഒരു കല്യാണ വീട്ടിൽ മണവാളൻ വന്ന ദൃശ്യം ഇങ്ങനെ

Gepostet von Badaru Kaithappoyil am Montag, 19. August 2019