അമ്മയുടെ ഓപ്പറേഷന് ലക്ഷങ്ങള്‍ കിട്ടി,എന്നാല്‍ ഇപ്പോള്‍ തനിക്കെതിരെ വധഭീഷണി, പൊട്ടിക്കരഞ്ഞ് വര്‍ഷ

കൊച്ചി: അമ്മയുടെ ഓപ്പറേഷന് ആവശ്യമായ പണം ലഭിക്കാത്തതിനാല്‍ പൊട്ടിക്കരഞ്ഞ വര്‍ഷ എന്ന പെണ്‍കുട്ടിക്ക് അമ്മയുടെ ചികിത്സയ്ക്ക് ആവശ്യമായി ലക്ഷങ്ങള്‍ കിട്ടി. എന്നാല്‍ ഇപ്പോള്‍ അതേ പണത്തിന്റെ പേരിലാണ് ഈ പെണ്‍കുട്ടിക്ക് ഭീഷണി നേരിടേണ്ടി വരുന്നത്. അന്നത്തെ പെണ്‍കുട്ടിയുടെ ആ ലൈവിന് ശേഷം മലയാളികള്‍ ഈ പെണ്‍കുട്ടിയെ കൈയയച്ച് സഹായിച്ചിട്ടുമുണ്ട്. 50 ലക്ഷത്തിന് മുകളില്‍ സഹായമായി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വര്‍ഷ വീണ്ടും ലൈവിലെത്തിയിരിക്കുകയാണ്.

ഇപ്പോള്‍ ഈ പെണ്‍കുട്ടിക്കെതിരെ വധഭീഷണി തന്നെ ഉയര്‍ന്നുകഴിഞ്ഞു. അതിന് കാരണക്കാര്‍ അന്ന് സഹായിക്കാന്‍ ഒപ്പം നിന്നവര്‍ തന്നെയാണെന്നാണ് വര്‍ഷ പറയുന്നത്. ഫോണില്‍ വിളിച്ച് തന്നെ ഒട്ടേറെപ്പേര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വര്‍ഷ പറയുന്നു. ചികിത്സയ്ക്കാവശ്യമായ പണം വര്‍ഷ തരുമെന്നാണ് പറഞ്ഞിരിക്കുന്നത്. പണം തരാതെ രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം വര്‍ഷയ്ക്ക് തന്നെയാണെന്നാണ് ഫോണ്‍ വിളിക്കുന്നവര്‍ പറയുന്നത്. അമ്മയുടെ ഓപ്പറേഷന്‍ കഴിഞ്ഞു എന്നു മാത്രമേയുള്ളൂ.

Loading...

ഇനിയും രണ്ട് മൂന്ന് മാസത്തെ ചികിത്സ ആവശ്യമാണ്. അതിന് ശേഷം പണം തരാമെന്നും വര്‍ഷ പറയുന്നുണ്ട്. അതേ ആശുപത്രിയില്‍ ഗോപിക എന്ന പെണ്‍കുട്ടി ചികിത്സയയില്‍ കഴിയുന്നുണ്ടെന്നും ആ കുട്ടിയെ ഞാന്‍ സഹായിച്ചുവെന്നും വര്‍ഷ കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി നടത്തുന്ന സാജന്‍ കേച്ചേരി എന്ന വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാണ് വര്‍ഷ വിഡിയോ ചെയ്തിരിക്കുന്നത്. അമ്മയുടെ ചികില്‍സയ്ക്കായി ലഭിച്ച പണത്തില്‍ നിന്നും അവര്‍ ആവശ്യപ്പെടുന്നവര്‍ക്ക് പണം നല്‍കണം എന്നാണ് ആവശ്യം.