ആശുപത്രിയില്‍ നിന്നിറങ്ങിയതിന് പിന്നാലെ മൂര്‍ഖനെ പിടികൂടി വാവ സുരേഷ്; പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയും

തിരുവനന്തപുരം: വാവ സുരേഷ് ആരാധകര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. വാവ സുരേഷ് അസുഖം ഭേദമായി ആശുപത്രി വിട്ടിരിക്കുന്നു. പാമ്പു കടിയേറ്റ് ദീര്‍ഘനാളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു വാവ സുരേഷ്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ തിരിച്ചു വരവ് കെങ്കേമമാക്കിയിരിക്കുകയാണ് വാവ സുരേഷ്. എങ്ങനെയെന്നല്ലേ, മൂര്‍ഖനെ പിടികൂടി. അങ്ങനെ വീണ്ടും പാമ്പ് പിടുത്തത്തില്‍ സജീവമായിരിക്കുകയാണ് വാവ സുരേഷ്. ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത് വാവ സുരേഷ് തന്നെയാണ് .ഇങ്ങനെയാണ് വാവ സുരേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്,

‘ഞാൻ ഇപ്പോൾ 22.2.2020.രാവിലെ 11മാണിയോട് കൂടി തിരുവനന്തപുരം ജില്ലയിലെ
അരുവികരായി ക്ക്അടുത്ത്കണ്ടാ ള്ള ശ്രീ മാൻ
മിഥുൻ എംഎം കുഴിയിലെ വീട് അവറുകളുടെ
വീടിനടുത്ത് പറമ്പിൽ നിന്ന് പിടികൂടിയ മൂർഖൻ അതിഥി 2020 രണ്ടാം മാസം പതിമൂന്നാം തീയതി പാമ്പുകടിയേറ്റ അതിനുശേഷം പുറത്തിറങ്ങി ആദ്യത്തെ അതിഥി എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരായിരം നന്ദി എല്ലാവർക്കും ശുഭ സായാഹ്നം നേരുന്നു’

Loading...

അണലിയുടെ കടിയേറ്റതിനെത്തുടര്‍ന്നാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജങ്ഷനില്‍ വെച്ചാണ് സംഭവം.കല്ലറേത്തെ ഒരു വീട്ടില്‍നിന്നും കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ കൈയില്‍ കടിയേറ്റത്. ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടര്‍ന്ന് 1.30 നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലില്‍ വെച്ച് തുടര്‍ചികിത്സാ പരമായി എംഡിഐസിയുവില്‍ പ്രേവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.