സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഷൂസില്‍ മൂര്‍ഖന്‍ കുഞ്ഞ്; വീഡിയോ പങ്കുവെച്ച് വാവ സുരേഷ്

പാദരക്ഷകള്‍ അശ്രദ്ധമായി ഇടുന്നതിനെതിരെയുളള മുന്നറിയിപ്പുകള്‍ നിരവധിയാണ് സോഷ്യല്‍മീഡിയയിലും മറ്റുമായി പ്രചരിക്കുന്നത്. ഇഴജന്തുക്കള്‍ ഉണ്ടാകാനുളള സാധ്യതയാണ് മുഖ്യമായി മുന്നറിയിപ്പുകളില്‍ പറയുന്നത്. മഴക്കാലത്താണ് ഇഴ ജന്തുക്കള്‍ നമ്മുടെ പാദരക്ഷകളില്‍ കൂടുതലായി വിശ്രമിക്കാനെത്തുന്നത്. ഷൂസിനകത്തും ചെരുപ്പിനുള്ളിലുമൊക്കെ നമ്മളറിയാതെ മരണക്കെണിയുമായി അവ ഇരിപ്പുമുണ്ടാകും. അത്തരമൊരു ഞെട്ടിപ്പിക്കുന്ന അനുഭവത്തിന്റെ നേര്‍സാക്ഷ്യം പങ്കുവയ്ക്കുകയാണ് വാവ സുരേഷ്.

തിരുവനന്തപുരം കരിക്കകത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഷൂസില്‍ നിന്നും കണ്ടെത്തിയ മൂര്‍ഖന്‍ കുഞ്ഞാണ് കുറച്ചു സമയത്തേക്കെങ്കിലും ഭീതി പരത്തിയത്. സംഭവത്തിന്റെ വിഡിയോ വാവ സുരേഷ് തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. കുട്ടികള്‍ ഷൂസ് ഇടുമ്പോ സൂക്ഷിക്കണമെന്ന സന്ദേശവും വാവ സുരേഷ് പങ്കുവയ്ക്കുന്നുണ്ട്.

Loading...

സ്കൂൾ വിദ്യാർത്ഥിയുടെ ഷൂസിൽ നിന്നും കണ്ടെത്തിയ മൂർഖൻ കുഞ്ഞ്.

നമസ്കാരം, കരിക്കകം ക്ഷേത്രത്തിന്റെ അടുത്തുള്ള വീട്ടിൽ സ്കൂൾ വിദ്യാർത്ഥിയുടെ ഷൂസിൽ നിന്നും കണ്ടെത്തിയ മൂർഖൻ കുഞ്ഞ് . കുട്ടികൾ ഷൂസ് ഇടുമ്പോൾ സൂക്ഷിക്കുക . ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യു.യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യു: https://youtu.be/XCfKqBgtopY

Gepostet von Vava Suresh am Samstag, 17. August 2019