വാവ സുരേഷിനെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി; ആരോ​ഗ്യ നില സാധാരണ നിലയിലേക്ക്

കോട്ടയം:മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിന്റെ ആരോ​ഗ്യനിലയിൽ കാര്യമായ പുരോ​ഗതി. വാവ സുരേഷ് തിരികെ സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ്. ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആന്റി ബിയോട്ടിക്‌ ഉൾപ്പെടെ ഉള്ള മരുന്നുകൾ ഇപ്പോഴും നൽകുന്നുണ്ട്. ഓർമ ശക്തിയും സംസാര ശേഷിയും വീണ്ടെടുത്തുവെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്നുമുതൽ ലഘുഭക്ഷണങ്ങൾ നൽകിത്തുടങ്ങും. അവയവങ്ങൾ കൂടുതൽ ചലനശേഷി കൈവരിച്ചതായും ഡോക്ടർമാർ അറിയിച്ചു. ഇന്ന് അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് നടത്തിയേക്കും.

കഴിഞ്ഞ ദിവസം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയ്യിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന ആറംഗ വിദഗ്ദ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.

Loading...