വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി​. എ​ന്നാ​ല്‍ അ​പ​ക​ട​നി​ല ത​ര​ണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. മ​ള്‍​ട്ടി ഡി​സി​പ്ലി​ന​റി ഐസിയു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന സു​രേ​ഷി​ന്‍റെ പൂ​ര്‍​ണ​മാ​യ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച്‌ 72 മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞു മാ​ത്ര​മേ എന്തെങ്കിലും വ്യക്തത വരുത്താന്‍ കഴിയൂ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ത്ത​നാ​പു​ര​ത്ത് ഒ​രു വീ​ട്ടി​ല്‍ നി​ന്ന് അ​ണ​ലി​യെ പി​ടി​ക്കു​ന്ന​തി​നി​ടെ വാ​വ സു​രേ​ഷി​ന് അ​ത്യാ​ഹി​തം ഉ​ണ്ടാ​യ​ത്.

പാമ്പിനെ ചാ​ക്കി​ലാ​ക്കി​യ​തി​നു​ശേ​ഷം ചി​ല​ര്‍ പാ​മ്ബി​നെ വീ​ണ്ടും പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് അ​തി​നെ പു​റ​ത്തെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​രേ​ഷി​ന്‍റെ കൈ​പ്പ​ത്തി​യി​ല്‍ ക​ടി​യേ​റ്റ​ത്. സം​ഭ​വം ന​ട​ന്ന ഉ​ട​ന്‍ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ആ​ന്‍റി​വെ​നം ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും അ​ത് കാ​ര്യ​മാ​യ ഫ​ലം ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. മു​റി​വു​ണ്ടാ​യി ക​ഴി​ഞ്ഞാ​ല്‍ ര​ക്തം ക​ട്ട​പി​ടി​ക്കാ​ത്ത പ്ര​ശ്നം നി​ല​വി​ലു​ണ്ട്.

Loading...

ഹൃ​ദ​യ​മി​ടി​പ്പി​ന്‍റെ കാ​ര്യ​ത്തി​ലും വ്യ​തി​യാ​നം വ​ന്നി​ട്ടു​ണ്ട്. നി​ര​ന്ത​രം പാമ്പിന്റെ ക​ടി​യേ​റ്റി​ട്ടു​ള്ള​തി​നാ​ല്‍ ശ​രീ​ര​ത്തി​ല്‍ അ​തി​നു​ള്ള പ്ര​തി​രോ​ധ​ശേ​ഷി ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് വാ​വ സു​രേ​ഷി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. വാ​വ സു​രേ​ഷി​ന് വ​ള​രെ ശ്ര​ദ്ധാ​പൂ​ര്‍​വ​മാ​ണ് ചി​കി​ത്സ​ക​ള്‍ ന​ല്‍​കു​ന്ന​തെ​ന്നും ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​ന് പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ്. ഷ​ര്‍​മ്മ​ദ് അ​റി​യി​ച്ചു.

വാവ സുരേഷിന്റെ ആരോഗ്യപുരോഗതിക്കായി മണ്ണാറശാലയില്‍ ആരാധകരുടെ വഴിപാടുകള്‍. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമായി പാമ്ബുകളെ പിടിച്ച്‌ അപകടം ഒഴിവാക്കുന്ന വാവ സുരേഷിന് സംസ്ഥാനം മൊത്തം നിരവധി ആരാകരുണ്ട്. നിലവില്‍ അപകടവിവരം പ്രചരിച്ചതോടെ നിരവധി വാവ സുരേഷ് ആരാധകരാണ് മണ്ണാറശാലയില്‍ വഴിപാടുകളുമായി എത്തിയിരിക്കുന്നത്. വാവയുടെ ആരോഗ്യ സൗഖ്യത്തിനായി നിരവധി പേരാണ് മണ്ണാറശാലയില്‍ എത്തിയിട്ടുള്ളത്. ആരോഗ്യം വീണ്ടെടുക്കാനായി ഇവര്‍ വാവയുടെ പേരില്‍ മണ്ണാറശാലയില്‍ അര്‍ച്ചന,പുറ്റും മുട്ടയും സമര്‍പ്പിക്കല്‍ എന്നിവ നടത്തി.