വാവ സുരേഷ് ഇനി പാമ്പിനെ പിടിക്കാന് ഇറങ്ങില്ല !!!ദേശാഭിമാനിക്കും ചന്ദ്രികയ്ക്കുമെതിരെ മാനനഷ്ട്ട ക്കേസിനൊരുങ്ങുന്നു.

ഒന്ന് മനസ്സ് വച്ചാല്‍ പത്രങ്ങള് പറയുമ്പോലെ പാമ്പ്വിഷം വിറ്റ്ലക്ഷപ്രഭു ആകാമായിരുന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ വാവസുരേഷും കുടുംബവും താമസിക്കുന്നത് ഒരു ഓലമേഞ്ഞ വീട്ടിലാണ് !

ഓല വീടായത്തില് അല്ല ഇദ്ദേഹത്തിന്റെ പരിഭവം, അതിനേക്കാള് വില കല്പ്പിക്കുന്ന മാനം നഷ്ടമായതിനാല് ആണ് !!
ഇരുപത്തിയേഴ് വര്ഷക്കാലമായി ദേശീയ അന്തര്ദേശീയ മാധ്യമങ്ങളില് വരെ ശ്രദ്ധിക്കപ്പെട്ടിരുന്ന പാമ്പ് പിടിത്തമാണ് വാവ സുരേഷ്പാമ്പ് വേദനയോടെഅവസാനിപ്പിക്കുന്നത്.

Loading...

പാമ്പ് പിടിക്കുന്നതിന് സ്വന്തം ചെലവില് പോകുന്ന വാവ സുരേഷ് ആരില് നിന്നും പ്രതിഫലം കൈപ്പറ്റാതെയാണ് പ്രവര്ത്തിച്ചിരുന്നത്
ഇക്കാലയളവില് 49,000 പാമ്പ്കളെ പിടികൂടുകയും ( ഇതില് 62 രാജവെമ്ബാലകളും ഉണ്ടായിരുന്നു ) അവയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില് ഉള്ക്കാട്ടിനുള്ളില് തുറന്നു വിടുകയുമാണ് വാവസുരേഷ് ചെയ്തിരുന്നത്. 3214 പ്രാവശ്യം പാമ്ബുകളില് നിന്നും കടിയേറ്റ വാവ സുരേഷ് 9 പ്രാവശ്യം അത്യാസന്നനിലയിലായിരുന്നു. ഐസിയുവിലും വെന്റിലേറ്ററിലുമായിരുന്ന വാവ സുരേഷ് ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

ഇക്കഴിഞ്ഞ ഹര്ത്താല് ദിനത്തില് ബാലരാമപുരത്ത് പാമ്പ് പിടിത്തം നടത്തുന്നതിനിടെയുണ്ടായ ദുരനുഭവമാണ് തന്നെ ഈ തീരുമാനത്തിലെത്തിക്കാന് ഇടയാക്കിയതെന്ന് വാവ സുരേഷ് പറയുന്നു. ബാലരാമപുരം ഹൗസിംഗ് ബോര്ഡ് കെട്ടിടത്തില് കയറിയ പാമ്പിനെ പിടികൂടി പോകാന് തയ്യാറെടുത്തപ്പോള് കുളത്തൂപ്പുഴ ഫോറസ്റ്റ് ഓഫീസില് നിന്നും തനിക്ക്്് ഫോണ് കോള് എത്തി. രാജവെമ്ബാലയെ കണ്ടതായും ഉടന് കുളത്തൂപ്പുഴയിലെത്തണമെന്നും ഫോറസ്റ്റ് ഓഫീസര്അറിയിച്ചു.

കുളത്തൂപ്പുഴയിലേക്ക് പോകാനൊരുങ്ങവെ രണ്ട് ദിനപത്രങ്ങളുടെ ബാലരാമപുരത്തെ പ്രാദേശിക റിപ്പോര്ട്ടര്മാര് പിടികൂടിയ പാമ്പിനെ പ്രദര്ശിപ്പിക്കണമെന്നാവശ്യപ്പെട്ടു. എന്നാല് രാജവെമ്ബാലയെ പിടികൂടാന് ഉള്ളതിനാല് പാമ്ബിനെ പുറത്തെടുത്ത് പ്രദര്ശിപ്പിക്കാന് സമയമില്ലെന്നും പാമ്ബിന്റെ ഫോട്ടോ മൊബൈലില് എടുത്തത് കാണിച്ച് നല്കാമെന്നും പറഞ്ഞു.

രണ്ട് ലേഖകന്മാരും തനിക്കെതിരെ ക്ഷോഭിക്കുകയും അടുത്ത ദിവസത്തെ രണ്ട് ദിനപത്രങ്ങളില് തന്റെ ആത്മാര്ത്ഥതയെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്ന വിധത്തിലും മനോവിഷമമുണ്ടാകുന്ന വിധത്തിലും വാര്ത്തകള് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഇത് ജനങ്ങള്ക്കിടയില് തെറ്റിദ്ധാരണകള് പരത്താന് ഇടയാക്കിയതായും അതിനാലാണ് പാമ്പ് പിടിത്തം നിര്ത്തുന്നതെന്നും വാവ സുരേഷ് പറഞ്ഞു.

പാമ്പ്കളുടെ വിഷമെടുത്ത് വില്പ്പന നടത്തുന്ന വ്യക്തിയായാണെന്ന് തനിക്കെതിരെ തെറ്റായ വാര്ത്തകള് ചമച്ചതെന്നും വനംവകുപ്പിലെ ഉദ്യോഗസ്ഥര്ക്ക് തന്റെ ആത്മാര്ത്ഥത ശരിക്കും അറിയാവുന്ന കാര്യമാണെന്നും വാവ സുരേഷ് പറഞ്ഞു. ബാലരാമപുരം പോലീസ് സബ് ഇന്സ്പെക്ടറുടെ മുന്നില് വച്ച് പോലും ഇതിന് മുന്പ് തനിക്കെതിരെ വാര്ത്തകള് സൃഷ്ടിച്ച രണ്ട് പ്രാദേശിക ലേഖകന്മാര് തട്ടിക്കയറിയിട്ടുണ്ടെന്നും വാവ സുരേഷ് പറയുന്നു.

സാമൂഹ്യപ്രതിബദ്ധതയോടെ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ജീവന്പണയം വച്ച് താന് നടത്തുന്ന സേവനത്തെ ഇടിച്ച് കാണിക്കുന്നത് വളരെ വേദനിപ്പിച്ചുവെന്നും വാവ സുരേഷ് വ്യക്തമാക്കി.

അഴിമതി നടത്തുന്നവരെ സംരക്ഷിക്കാന് മാത്രമല്ല തങ്ങള്ക്ക് അപ്രിയമായവരെ ഉന്മൂലനം ചെയ്യാനും തങ്ങള്ക് ആകുമെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് നമ്മുടെ പത്രങ്ങള് എന്ന് തോന്നി പോകുന്നു. മാണിയുടെ അഴിമതിയുടെ കാര്യത്തിലും , നിയമസഭാ തര്ക്കത്തിലും
നമ്മള് അത് കണ്ടു കഴിഞ്ഞു .

കഴിഞ്ഞ ആഴ്ച ഡല്ഹിയില് സൗജന്യമായി നല്കുന്ന ശുദ്ധജലം അമിതാമായി ഉപയോഗിക്കുന്നവരെ തടയിടാന് ദല്ഹി സര്ക്കാര് നടപടി എടുത്തപ്പോള് കേരളത്തില് വന്ന വാര്ത്ത ” ഡല്ഹിയില് വെള്ളത്തിന് കരം വര്ധിപ്പിച്ചു” എന്നായിരുന്നു . കാര്യമറിയാതെ ജനങ്ങള് കേജ്രിവാളിനെ കുറെ തെറി പറഞ്ഞു .

തത്തുല്യമായ മാധ്യമ അധര്മമാണ് വാവ സുരേഷിന്റെ കാര്യത്തിലും സംഭവിച്ചത് . ദല്ഹി ,നിയമസഭ വാര്ത്തകളില് ല് മനോരമയും മാതൃഭൂമിയും മായം കലര്ത്തിയപ്പോള് വാവ സുരേഷിന്റെ കാര്യത്തില് ചന്ദ്രികയും ദേശാഭിമാനിയും ആണ് ആടിനെ പട്ടിയാക്കുന്ന ജോലി ഏറ്റെടുത്തത് എന്ന് മാത്രം .

റിപ്പോര്ട്ടര്മാര്ക്ക് വന്ന അബദ്ധമാണെങ്കിലും തെറ്റ് തിരുത്താനുള്ള വിവേകം ഈ മാധ്യമങ്ങള്ക്കുണ്ടാകുമെന്നും വാവ സുരേഷ് പഴയപോലെ വീണ്ടും നാട്ടുകാരുടെ രക്ഷക്കെത്തുമെന്നും തന്നെയാണ് മലയാളികള് ഇപ്പോഴും വിശ്വസിക്കുന്നത് .

 

Credit: NewsHunt