വാവ സുരേഷ് വാഹനാപകടത്തിൽ പെട്ടു; തലയ്‌ക്ക് പരിക്ക്

പാമ്പുപിടുത്തക്കാരൻ വാവ സുരേഷ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം പോത്തൻകോട് വെച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ അദ്ദേഹത്തിന്റെ തലയ്‌ക്ക് പരിക്കേറ്റു.

വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്‌ക്ക് പരിക്കേറ്റ വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

Loading...

ഒൻപതുദിവസം പ്രായമായ കുഞ്ഞുൾപ്പെടെയാണ് ഇടിച്ച വാഹനത്തിലുണ്ടായിരുന്നത്. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ.