National News Top Stories

വായു ഗുജറാത്തിലേക്ക്… വീശുക 165 കിലോമീറ്റര്‍ വേഗത്തില്‍… ഒഴിപ്പിച്ചത് പതിനായിരങ്ങളെ

ഗാന്ധിനഗര്‍: അറബിക്കടലില്‍ രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റ് ഗുജറാത്തില്‍ ശക്തമായി വീശുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഒഴിപ്പിച്ചത് പതിനായിരത്തോളം പേരെ. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് കച്ച് ജില്ലയില്‍ നിന്നു മാത്രം ഇത്രയധികം പേരെ ഒഴിപ്പിച്ചത്.

മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയിലാകും ചുഴലിക്കാറ്റ് വീശുകയെന്നാണ് വിലയിരുത്തുന്നത്. വൈകുന്നേരത്തോടെ വേഗം കുറഞ്ഞഅ 90 കിലോമീറ്ററായേക്കും.

വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളമില്ലെങ്കിലും കേരളതീരത്ത് ശക്തമായ മഴയും കാറ്റുമുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

വ്യാഴാഴ്ച രാവിലെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടും. പോര്‍ബന്തര്‍, വരാവല്‍, മഹുവ, ദിയു എന്നിവിടങ്ങളിലാണ് വായു വീശിയടിക്കാന്‍ പോകുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മുന്‍കരുതലായി കര, നാവിക, തീരസംരക്ഷണ സേനകളെ ഗുജറാത്ത് തീരത്തു വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയുടെ സി-17 വിമാനം യമുനാനഗര്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആകെ 700 സൈനികരെ വിവിധ മേഖലകളിലായി വിന്യസിച്ചു. സൈന്യത്തിനു പുറമേ ദുരന്തനിവാരണ സേനയുടെ 20 യൂണിറ്റുകളെയും വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ വൈദ്യസംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. 60 ലക്ഷം ആളുകളെ വായു ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാറ്റിന്റെ സഞ്ചാരപാതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Related posts

സോള്‍ ഗായകന്‍ പേഴ്സി സ്ലെഡ്ജ് അന്തരിച്ചു

subeditor

ഉത്തരവാദി ഞാൻ; പക്ഷേ തിരിച്ച്​ വരും-നിരാശയോടെ മെസ്സി പറയുന്നു

subeditor12

ആചാരപരമായ തടസങ്ങളാണ് രാജകുടുംബം മുന്നോടുവച്ചതെന്ന് ദേവസ്വം മന്ത്രി ;ബി നിലവറ തുറക്കുന്നതിന് ആചാരപരമായ തടസങ്ങള്‍ മുന്നോട്ടുവച്ച് രാജകുടുംബം

വിവാഹ ഘോഷയാത്രയ്ക്കിടെ അപകടം; ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 14 പേര്‍ കൊല്ലപ്പെട്ടു

അറബി വേഷത്തില്‍ ജയരാജനൊപ്പം വോട്ട് ചോദിച്ച് എസ് എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ ചിത്രം, എം വിജിന്റെ പ്രതികരണം ഇങ്ങനെ

subeditor10

വല്ലവന്റേയും അടുക്കളയിൽ എന്തു നടക്കുന്നു എന്ന് പരിശോധിക്കലല്ല നമ്മുടെ(എം.പി മാർ) പണി-ഇന്നസെന്റ് പാർലിമെന്റിൽ

subeditor

യാത്രാവിലക്ക്: പാകിസ്താനെ ഉള്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്ന് ട്രംപിന്റെ ഓഫീസ്

Sebastian Antony

വിലപ്പെട്ട നാവു പൂട്ടിവയ്ക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് ;പെണ്ണുങ്ങളെകൊണ്ട് അതിക്രമങ്ങൾ ചെയ്യിക്കരുത്’ പിസി ജോർജിന് ശാരദക്കുട്ടിയുടെ രൂക്ഷ മറുപടി

ദിലീപ് കുറ്റം ചെയ്തു കുറ്റപത്രത്തില്‍

സര്‍ക്കാര്‍ ഹൈക്കോടതിക്കു ഉറപ്പു നല്‍കി, വിജിലന്‍സ് ഡയറക്ടര്‍ രണ്ടുദിവസത്തിനകം

ഫിലഡല്‍ഫിയയില്‍ ട്രെയിന്‍ അപകടം; 50 പേര്‍ക്ക് പരുക്ക്

subeditor

പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയില്‍ സംഘര്‍ഷം , ഓര്‍ത്തഡോക്സ് വിഭാഗത്തെ തടഞ്ഞു