കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ എന്തിനാണ് ഒളിപ്പിച്ച്‌ വെച്ചത്? വി.ഡി സതീശന്‍

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ എന്തിനാണ് ഒളിപ്പിച്ചുവെച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇന്ന് മുതല്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. ഇതുപ്രകാരം പേരുവിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

“കോവിഡ് മൂലം മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇന്ന് മുതല്‍ വെളിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി. സര്‍ക്കാരിനോട് ഒരു ചോദ്യം? കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ എന്തിനാണ് ഒളിപ്പിച്ച്‌ വച്ചത്?” വി.ഡി സതീശന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

Loading...