പ്രളയ ഫണ്ട് തട്ടിപ്പിലെ മുഖ്യ പ്രതികളെ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്- വിഡി സതീശൻ.

സംസ്ഥാനത്ത് നടന്നപ്രളയ ഫണ്ട് തട്ടിപ്പിന്റെ നിർണ്ണായകമായ വിവരങ്ങൾ തുറന്നു പറയുകയാണ് വിഡി സതീശൻ എംഎൽഎ. എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പ് പുതിയ മാനങ്ങളിലേക്ക് കടക്കുകയാണ് . പ്രളയ ഫണ്ട് തട്ടിപ്പിലെ പല മുഖ്യ പ്രതികളെയും സിപിഎം ഒളിപ്പിച്ചുവെച്ചിരിക്കുകയാണ് മൂന്ന് മാസമായി വിഷയത്തിൽ ഒരു അന്വേഷണവും നടക്കുന്നില്ലെന്ന് വിഡി സതീശൻ പറഞ്ഞു

നിലവിൽ 10ലധികം പേർ പണം തട്ടിപ്പിൽ പ്രതികളാണ്‌. ഇതിൽ സി.പി.എം നേതാക്കളും ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ നേതാക്കളേ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പോലീസ് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ അവർ ജയിൽ വിമോചിതരായി.

Loading...

പോലീസ് മനപൂർവ്വം കുറ്റപത്രം വൈകിപ്പിച്ച് സി.പി.എം നേതാക്കളായ പ്രതികൾക്ക് ജയിൽ മോചനത്തിനു സൗകര്യം ഒരുക്കി നല്കി. ഇതിനിടെയാണ്‌ 8.15 ലക്ഷം കോടി എറണാകുളം കലക്ട്രേറ്റിൽ നിന്നും കാണാതായ ഫയലുകൾ മോഷണം പോയിരിക്കുന്നത്. ഇങ്ങിനെ ആയാൽ എങ്ങിനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം ഇടും. ഒരു വിശ്വാസ്യതയും ഇല്ല.