ജോ ജോസഫിനെതിരായ വ്യാജ വീഡിയോ; അറസ്റ്റിലായവർക്ക് സിപിഎം ബന്ധമെന്ന് വി ഡി സതീശൻ

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ പ്രചാരണത്തിൽ അറസ്റ്റിലായവർക്ക് സിപിഐഎം ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അറസ്റ്റിലായിരിക്കുന്ന ജേക്കബ് ഹെൻട്രി എന്നയാൾക്ക് സിപിഐഎം ബന്ധമുണ്ടെ ന്നും അയാളൊരും സിപഎം പ്രവർത്തകനാണെന്നുമാണ് വി ഡി സതീശൻ പറയുന്നത്. കൊഴിഞ്ഞാമ്പാറ സ്വദേശി സിഐടിയു അംഗവും. സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിന് അടിയിൽ ക്യാമറ വച്ച ആളുകളാണ് ഇവിടുള്ളത്. വിീഡിയോ പ്രചരിപ്പിച്ചത് കോൺഗ്രസുകാരായാലും തെറ്റാണെന്നും വി.ഡി.സതീശൻ കൊച്ചിയിൽ പറഞ്ഞു.