കേരള സര്‍ക്കാര്‍ നടത്തിയ ബജറ്റ് വര്‍ണ്ണശബളമായ വെടിക്കെട്ട് ; വി ഡി സതീശന്‍

ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. തോമസ് ഐസക്കിന്റെ ബജറ്റ് വര്‍ണശബളമായ വെടിക്കെട്ടാണെന്ന് വി ഡി സതീശന്‍ എംഎല്‍എയുടെ വിമര്‍ശനം. ബജറ്റിലെ വാഗ്ദാനങ്ങള്‍ പലതും തനിയാവര്‍ത്തനങ്ങളാണെന്ന് പ്രതിപക്ഷം നേരത്തേ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജനങ്ങള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതും യാഥാര്‍ഥ്യങ്ങള്‍ ഉള്‍കൊള്ളാത്തതുമാണ് ബജറ്റെന്നും ആരോപണമുണ്ട്. ബജറ്റിനെ വര്‍ണശബളമായ വെടിക്കെട്ടെന്ന് വിശേഷിപ്പിച്ച വി ഡി സതീശന്‍ എംഎല്‍എ സംസ്ഥാനം വലിയൊരു കടക്കെണിയിലേക്കാണ് വീഴുന്നതെന്ന യാത്ഥാര്‍ത്യത്തെ ധനമന്ത്രി മറച്ചുവയ്ക്കുകയാണെന്നും കുറ്റപ്പെടുത്തി.

നികുതി പിരിച്ചെടുക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ വലിയ അഴിമതിയും അരാജകത്വവുമാണ് നിയമ വകുപ്പില്‍ നിലനില്‍ക്കുന്നത്. നികുതി വകുപ്പ് ഇത്രയും അധ:പതിച്ച മറ്റൊരു കാലം ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ ആരോപിച്ചു. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ ഇടുക്കി പാക്കേജില്‍ ഇതുവരെ ഒന്നുംനടന്നിട്ടില്ലെങ്കിലും അത് ആവര്‍ത്തിക്കുകയാണ്. കുട്ടനാട് പാക്കേജ് ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെ
ന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയില്‍ 4000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. എന്നാല്‍, കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന കൊച്ചി മെട്രോയും മുന്പ് പൂര്‍ത്തിയതും ഇപ്പോള്‍ നടക്കുന്നതുമായ പദ്ധതികളും കൂട്ടിച്ചേര്‍ത്താണിത്. രണ്ടരക്കോടിയുടെ പദ്ധതികള്‍ മാത്രമാണു പുതുതായി പ്രഖ്യാപിച്ചത്. അധികനികുതി ചുമത്തിയത് റിയല്‍എസറ്റ്, വാഹനവിപണിക്ക് വലിയ തിരിച്ചടിയാകും. നികുതി കുടിശ്ശിക നിവാരണപദ്ധതി കഴിഞ്ഞവര്‍ഷം പരാജയപ്പെട്ടതാണ്. അതു വീണ്ടും പൊടിതട്ടിയെടുത്ത് അവതരിപ്പിച്ചിരിക്കുന്നു. നികുതിവകുപ്പില്‍ അഴിമതിയാണ്. അതുകൊണ്ടിത് വിജയിക്കില്ലെന്നും സതീശന്‍ പറഞ്ഞു.

Loading...

സംസ്ഥാനത്തിൻ്റെ സമഗ്ര മേഖലകളെയും സ്‌പർശിക്കുന്ന ബജ്റ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം, നഗരവികസനം എന്നിവയ്‌ക്ക് മുന്തിയ പരിഗണനയാണ് ബജറ്റിൽ നൽകിയത്. വിവിധ മേഖലകളിൽ പദ്ധതികൾ ആരംഭിക്കുന്നതിനൊപ്പം കൊച്ചി നഗരത്തിൻ്റെ സമഗ്ര വികസനത്തിന് 600 കോടി മാാറ്റിവെച്ചതും ശ്രദ്ധേയമായി. സ്ത്രീസൗഹൃദ ബജറ്റായാണ് ഇത്തവണത്തെ ബജറ്റ് കണക്കാക്കപ്പെടുന്നത്. സ്ത്രീകള്‍ക്ക് മാത്രമായി 1509 കോടിയുടെ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി വിഹിതം 7.3 ശതമാനമാണ് ഉയര്‍ത്തിയത്.ബജറ്റിലെ ആകെ പ്രഖ്യാപനങ്ങളില്‍ 18.4 ശതമാനം സ്ത്രീകള്‍ക്ക് വേണ്ടിയാണ് നീക്കിവെച്ചിരിക്കുന്നത്. 2017-18 ല്‍ ഇത് പതിനൊന്നര ശതമാനമായിരുന്നു.

അമ്മമാരുടെ ജീവിതം വരച്ച തൃശ്ശൂരിലെ അനുജാതിന്‍റെ ചിത്രത്തെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് ധനമന്ത്രി സ്ത്രീകളുടെ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലേക്ക് കടന്നത്. സ്ത്രീകളും കുട്ടികളും നേരിടുന്ന എല്ലാ വിധ അടിച്ചമർത്തലുകളും പരിഹാരം കാണാനുള്ള ഉത്തരവാദിത്തം ഉണ്ടെന്ന ബോധ്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് നാല് ശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. കുടുംബശ്രീ വഴിയാണ് വായ്പ അനുവദിക്കുക. കുടുംബശ്രീക്കായി 250 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമേ റീ ബില്‍ഡ് കേരളയില്‍ നിന്ന് ഉപജീവന സംരഭങ്ങള്‍ക്കായി 200 കോടി രൂപയും നല്‍കും. 950 കോടിയുടെ കേന്ദ്രാവിഷ്കൃത പദ്ധതികളും കുംബശ്രീ വഴി നടപ്പാക്കും