എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും ജമാഅത്ത് ഇസ്ലാമി പിന്തുണ കൊടുത്തത് സി പി എമ്മിനായിരുന്നു,വി.ഡി സതീശന്‍

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.ഡി സതീശന്‍ രംഗത്ത്. കോടിയേരിക്കെതിരെ നേരത്തെ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വര്‍ഗീയ കാര്‍ഡിറക്കുന്നു എന്ന ആരോപണം അവര്‍ ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു.പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന പാര്‍ട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കുന്നതെന്നാണ് വി.ഡി സതീശന്റെ ചോദ്യം പേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസറ്റ് വായിക്കാം .ജമാഅത്ത് ഇസ്ലാമിയുമായി ചേര്‍ന്ന് മുസ്ലീംലീഗ് യു ഡി എഫിലെ ഏറ്റവും വലിയ കക്ഷിയായി ഭരണത്തിന് നേതൃത്വം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കോടിയേരി. ( എന്റെ ഓര്‍മ്മയിലുള്ള എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും ജമാഅത്ത് ഇസ്ലാമി പിന്‍തുണ കൊടുത്തത് സി പി എമ്മിനായിരുന്നു ) ഈ വാദം തന്നെയാണ് കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദിയും അമിത് ഷായും ഉയര്‍ത്തിയത്. അതായത് കോണ്‍ഗ്രസ് ജയിച്ചാല്‍ മുസ്ലീമായ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുമെന്ന്. ഇതുപോലെ പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന പാര്‍ട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കുന്നത്?

Loading...