പുരപ്പുറത്ത് നിന്ന് ജനകീയാസൂത്രണത്തെക്കുറിച്ച് സംസാരിച്ച് പ്രാദേശിക സര്‍ക്കാരുകളുടെ കഴുത്തു ഞെരിച്ചു സര്‍ക്കാര്‍;വി.ഡി സതീശന്‍

ഇടതുപക്ഷ സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ഡി സതീശന്‍. ഇടതുസര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ പ്രാദേശിക സര്‍ക്കാരുകളുടെ കഴുത്തുഞെരിക്കുകയായിരുന്നുവെന്നാണ് വി.ഡി സതീശന്‍ എംഎല്‍എ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

പുരപ്പുറത്ത് കയറി നിന്ന് ജനകീയാസൂത്രണത്തെക്കുറിച്ച് സംസാരിക്കുന്ന ഇടത് മുന്നണി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ പ്രാദേശിക സര്‍ക്കാരുകളുടെ കഴുത്തുഞെരിക്കുകയായിരുന്നു. ഉദാ:
1.2019 – 20 ല്‍ പ്രാദേശിക സര്‍ക്കാരുകളുടെ വിഹിതം സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 7500 കോടി. നല്‍കിയത് 3887.53 കോടി . 3612.47 കോടി സര്‍ക്കാര്‍ നല്‍കിയില്ല.
2. 2020 – 21ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 7158 കോടി. നല്‍കിയത് 2665.91 കോടി. 4492.09 കോടി സര്‍ക്കാര്‍ നല്‍കിയില്ല.
19-20 ല്‍ പ്രഖ്യാപിച്ചതിന്റെ 51.83 ശതമാനം നല്‍കിയപ്പോള്‍ 20-21 ല്‍ നല്‍കിയത് 37.24 ശതമാനം മാത്രം.
വാചകമടിയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ദൂരം വളരെ വലുതാണ്.

Loading...