ബെവ്‌കോ ആപ്പില്‍ സര്‍ക്കാര്‍ ആപ്പിലായി;ആഞ്ഞടിച്ച് വി.ഡി സതീശന്‍

ബെവ്‌കോ ആപ്പിന്റെ പേരിലുള്ള പോര് ഇതുവരെ അവസാനിച്ചിട്ടില്ല. ആപ്പിന്റെ പ്രവര്‍ത്തനം തല്‍ക്കാലം അവസാനിപ്പിച്ചതിനാല്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒന്നടങ്കം ഇപ്പോള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ആപ്പില്‍ ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്ന പേരിലയിരുന്നു തല്‍ക്കാലം ആപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. ഏതായാലും ആപ്പിന്റെ പ്രവര്‍ത്തനം വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച ശേഷം ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് വി.ഡി സതീശനും സര്‍ക്കാരിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ഏതായാലും വി.ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

ബെവ്കോ ആപ്പ്: സർക്കാർ ആപ്പിലായി. 29 കമ്പനികൾ വന്നിട്ടും ചിലർ സൗജന്യമായി സർവ്വീസ് നൽകാമെന്ന് പറഞ്ഞിട്ടും സഖാവിന് തന്നെയേ ഇത് കൊടുക്കുകയുള്ളൂവെന്ന് തീരുമാനിച്ചാൽ ഇതും ഇതിലപ്പുറവും സംഭവിക്കും. കൊല്ലത്ത് ബുക്ക് ചെയ്തവന് കൊട്ടാരക്കരയിലെ ബാറിലും തൃശൂരിൽ ആവശ്യപ്പെട്ടയാൾക്ക് ചാലക്കുടിയിലെ ബാറിലുമാണ് കിട്ടിയതെങ്കിലും ആപ്പുകാരൻ മൂന്ന് നാല് കാര്യങ്ങൾ ഉറപ്പു വരുത്തിയെന്ന് സമ്മതിക്കാതെ വയ്യ.
1. ടോക്കൺ കിട്ടിയത് 70 ശതമാനം ബാറുകളിലും 30 ശതമാനം മാത്രം ബെവ്കോ ഔട്ട് ലെറ്റുകളിലും.
2. ബാറുകളിലെ സ്റ്റോക്ക് മുഴുവൻ തീരുന്നു. ബെവ്കോയിൽ തുച്ഛമായ വിൽപ്പന മാത്രം.
3. പാവപ്പെട്ട ചിലർക്ക് ടോക്കൺ കിട്ടിയത് ഫോർ സ്റ്റാർ ബാറിലും ഫൈവ് സ്റ്റാർ ബാറിലും. അവിടെ പലസ്ഥലത്തും നാലായിരം രൂപയിൽ താഴെ വിലയുള്ള മദ്യമില്ല. എന്തായാലും അതെല്ലാം വിറ്റു പോയി.
4. ടോക്കണില്ലാതെയും ബാറുകളിൽ മദ്യവിൽപ്പന.
5. ടോക്കണുകൾ 70 ശതമാനവും ബാറുകളിൽ കൊടുത്തത് കൊണ്ട് അവിടെ നീണ്ട ക്യൂ. ബെവ്കോയിൽ ആളില്ല. ഈ ആപ്പില്ലായിരുന്നുവെങ്കിൽ മര്യാദക്ക് ആളുകൾ ക്യൂ നിന്ന് സാധനം വാങ്ങി വീട്ടിൽ പോകുമായിരുന്നു.
പാർട്ടിക്കാരെ തന്നെ ആപ്പ് ഏൽപ്പിച്ചപ്പോൾ അത് സർക്കാരിന് തന്നെ തിരിഞ്ഞു കേറുന്ന ആപ്പായിരിക്കും എന്ന് വിചാരിച്ചില്ല.

Loading...