മദ്യത്തിന്റെ വില കൂട്ടിയാല്‍ ഇരകളാകാന്‍ പോകുന്നത് സ്ത്രീകളും കുഞ്ഞുങ്ങളും;വി.ഡി സതീശന്‍

മദ്യത്തിന്റെ സെസ് വര്‍ദ്ധിപ്പിച്ചതിനെതിരെ സര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. മദ്യത്തിന്റെ വില കൂടിയാല്‍ ഒരു കാരണവശാലും മദ്യത്തിന്റെ ഉപഭോഗം കുറയില്ല. സാധാരണക്കാരും ഇടത്തരക്കാരും നേരത്തെ ഉപയോഗിച്ച അത്രയും അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ മദ്യം ഉപയോഗിക്കും എന്നതില്‍ സംശയമില്ല. ഇത് സാമൂഹികമായി മറ്റൊരു പ്രശ്‌നം കൂടി സൃഷ്ടിക്കും. അമിതമായ മദ്യത്തിന്റെ ഉപയോഗം കാരണം വീടുകളില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ പോവുകയാണ്.

വീട്ടിലെ അമ്മയും കുട്ടികളുമാണ് ഇതിന്റെ പരിണിതഫലം അനുഭവിക്കാന്‍ പോകുന്നത്. സാമ്പത്തികമായും വീടുകളില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കുന്നു. ഇതുവഴി ഗവണ്‍മെന്റിന് പണം ലഭിക്കും. ഗവണ്‍മെന്റിന് ലാഭം ഉണ്ടാകാന്‍ വഴിയാണ് ഇത്തരത്തില്‍ വില വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ ഇത് സാമ്പത്തികമായും സാമൂഹികമായും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കുന്നു.

Loading...