ഊരാളുങ്കൽ സൊസൈറ്റിക്കായി സർക്കാരെടുത്ത തീരുമാനം അടിയന്തിരമായി പിൻവലിക്കണം-വിഡി സതീശൻ

സംസ്ഥാന സർക്കാരിന്റെ എല്ലാ കൊള്ളരുതായ്മകൾക്കെതിരെയും പ്രതികരിക്കുന്ന എംഎൽഎയാണ് വിഡി സതീശൻ. ഊരാളുങ്കൽ സൊസൈറ്റിക്ക് സർക്കാർ അനധികൃതമായി അനുവദിച്ചുകൊടുക്കുന്ന ആനുകൂല്യങ്ങൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് വിഡി സതീശൻ.ഊരാളുങ്കൽ സൊസൈറ്റിക്ക് എന്താ കൊമ്പുണ്ടോ? എന്ന് തുടങ്ങുന്ന ഫെയ്സ്ബുക്ക് കുറിപ്പ് ഇതിനോടകം വൈറലായിമാറിക്കഴിഞ്ഞു

കുറിപ്പിങ്ങനെ

Loading...

ഊരാളുങ്കൽ സൊസൈറ്റിക്ക് എന്താ കൊമ്പുണ്ടോ? സംസ്ക്കാരിക മേഖലയിൽ ഊരാളുങ്കൽ സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജി എസ് ടി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ജി എസ് ടി വകുപ്പ് ഇറക്കിയിരിക്കുകയാണ്. ഭരണഘടനയുടെ 243 ( G),243 ( W) എന്നീ വകുപ്പുകളും കേന്ദ്ര ജി എസ് ടി വകുപ്പ് പുറത്തിറക്കിയ 12/ 2007 വിജ്ഞാപനവും ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് സർക്കാർ ഈ നടപടി സ്വീകരിക്കുന്നത്.

ഓരോ പ്രവർത്തിക്കും ഊരാളുങ്കൽ സൊസൈറ്റിക്ക് മറ്റു കരാറുകാരേക്കാൾ കൂടുതൽ തുകയ്ക്ക് ക്വാട്ട് ചെയ്യാനുള്ള പ്രത്യേക അനുമതി നേരത്തെ തന്നെയുണ്ട്. അതിന്റെ കൂടെയാണ് ജി എസ് ടി കൂടി അവർക്ക് ഒഴിവാക്കിക്കൊടുത്തത്. നിയമവിരുദ്ധമായ ഈ തീരുമാനം സർക്കാർ അടിയന്തിരമായി പിൻവലിക്കണം.