ഉമ്മൻചാണ്ടിക്കും പിണറായിക്കും രണ്ട് നീതി; വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ സ്വപ്ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഇനി അടുത്ത നീക്കങ്ങൾ എന്താൊക്കെയാണെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. സ്വപ്നയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ നേരത്തെയും ആരോപണമാ.ി ഉന്നയിച്ചിരുന്നുവെന്നും അന്ന് അതിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നുമാണ് വി ഡി സതീശൻ ആരോപിക്കുന്നത്. സംഘപരിവാർ ശക്തികളും സിപിഐഎം നേതൃത്വവും തമ്മിൽ ഇടനിലക്കാരുടെ സഹായത്തോടെ അന്ന് ഒത്തുതീർപ്പിലെത്തിയതാണ് ഇതിന് കാരണം. സ്വർണ കടത്ത് കേസിൽ കേരളത്തിലെ ബിജെപി നേതാക്കളിലെ പലരും ഇടനിലക്കാരാണ്.

അവരുടെ ഇടപെടലിനെ തുടർന്നാണ് അന്ന് കേസ് പൂട്ടിക്കെട്ടിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടേയും ഓഫിസിന്റെയും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കേസെടുത്ത് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ തയാറാകണം. ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണവിധേയയുടെ കയ്യിൽ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻ ചാണ്ടിക്ക് ഒരു നീതി പിണറായിക്ക് മറ്റൊരു നീതിയെന്നത് പറ്റുമോ? സ്വപ്നയുടെ വെളിപ്പെടുത്തലിൽ യുഡിഎഫ് നിയമനടപടി ആലോചിക്കുന്നുണ്ട്. സമരവുമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ.

Loading...