യൂറോ കോപ്പ കിരീടം അർജന്റീന സ്വന്തമാക്കിയതോടെആവേശം കെട്ട് വളരെ വിഷമത്തോടെ ബ്രസീൽ പടയ്ക്കൊപ്പം തന്നെ നിൽക്കുകയാണ് ബ്രസീലിന്റെയും നെയ്മറുടെയും ആരാധകർ. 28 വർഷത്തിന് ശേഷം കോപ്പ അമേരിക്ക കിരീടം കരസ്ഥമാക്കാൻ കഴിഞ്ഞ അർജന്റീനയുടെ നേട്ടവും ഇപ്പോൾ ആഘോഷിക്കപ്പെടുകയാണ്.ഇതിനിടയിൽ ചില രാഷ്ട്രീയക്കാരുടെ ഫുട്ബോൾ ആവേശവും സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടിക്കൊണ്ടിരുന്നു. മണിയാശാൻ പോലുള്ള നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ് ഉയർത്തിക്കാട്ടി കൂടിയായിരുന്നു അർജൻരീന ആരാധകരുടെ ആഘോഷം. ഇപ്പോഴതാ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമാവുകയാണ്. പോസ്റ്റ് വായിക്കാം.
എൻറെ ടീം ബ്രസിൽ തോറ്റു. എന്നാലും നല്ല മത്സരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ വന്യതയും സൗന്ദര്യവും ഉണ്ടായിരുന്നെങ്കിലും ഇടക്കിടക്കുള്ള പരുക്കൻ കളികൾ വിഷമമുണ്ടാക്കി. അർജന്റീനക്ക് അഭിനന്ദനങ്ങൾ. അവർ നന്നായി കളിച്ചു. കോട്ട കാത്തു. മെസ്സിക്ക് ഇതൊരു നല്ല തിരിച്ചു വരവായി.
എങ്കിലും നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു.