എന്നാല്‍പ്പിന്നെ ഉദ്യോഗസ്ഥര്‍ ഭരിക്കട്ടെ, പിഎസ് സി സമരത്തില്‍ വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്

പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. തലസ്ഥാനത്ത് സെക്രട്ടറിയേറ്റില്‍ ഇന്ന ലാത്തി ചാര്‍ജും ജലപീരങ്കിയടക്കം അരങ്ങേറിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് വലിയ വെല്ലുവിളിയായി ഉദ്യോഗാര്‍ത്ഥികളുടെ മുട്ടിലിഴയലും മൊട്ടയടിക്കലുമടക്കമുള്ള സമരമുറകള്‍ അരങ്ങേറുകയാണ്.

ഇതിനിടെ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ആഭ്യന്തര സെക്രട്ടറിയും എഡിജിപിയും ചര്‍ച്ച നടത്തും എന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് സംബന്ധിച്ച് വിഡി സതീഷന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റും വൈറലാവുകയാണ്. ഇങ്ങനെയാണെങ്കില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരിന്റെ ആവശ്യമില്ലല്ലോ? ഉദ്യോഗസ്ഥര്‍ ഭരിക്കട്ടെ, മുഖ്യമന്ത്രിക്കും 19 മന്ത്രിമാര്‍്ക്കും വേറെയെന്താണ് ജോലി. വിഡി സതീഷന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

Loading...

ഇതിനെ മറുപടിയായി അനുകൂലിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.