കേന്ദ്രമന്ത്രി വി.മുരളീധരന്റെ വര്‍ത്തമാനം അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ല;വി.ഡി സതീശന്‍

രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്ററിന് ഗോള്‍വാള്‍ക്കറിന്റെ പേരിടാനാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ
ഉയർന്ന വിമർശനങ്ങൾക്ക് ശോഭ സുരേന്ദ്രൻ നൽകിയ മറുപടി വിവാദമായിരുന്നു. പിന്നാലെ വിവാദമായിരിക്കുകയാണ് വി.മുരളീധരൻ്റെ പ്രസ്താവനയും. കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു രാജീവ് ഗാന്ധി എന്ത് കബഡി കളിച്ചാട്ടാണ് ഖേല്‍രത്‌നയ്ക്ക് രാജീവ് ഗാന്ധി ഖേല്‍ രത്‌ന എന്നിട്ടത്.

പിന്നാലെയിതാ കേന്ദ്രമന്ത്രി കൂടിയായ വി.മുരളീധരന്റെ പ്രസ്താവനയും വിവാദമായിരിക്കുകയാണ്. നെഹ്‌റു വള്ളം തുഴഞ്ഞിട്ടാണോ നെഹ്‌റു ട്രോഫിക്ക് ആ പേര് നല്‍കിയത് എന്നായിരുന്നു കഴിഞ്ഞ ദിവസം വി.മുരളീധരന്‍ ചോദിച്ചത്. ഇതിനെതിരെ നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ രൂക്ഷവിമര്‍ശനമാണ് ഇതിനെതിരെ വി.ഡി സതീശന്‍ എംഎല്‍എയും നടത്തിയിരിക്കുന്നത്. നെഹ്‌റുവിനെ തൂക്കുന്ന ത്രാസില്‍ ഗോള്‍വാള്‍ക്കറിനെ കയറ്റിയിരുത്തേണ്ട എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസറ്റ് വായിക്കാം.

Loading...

” നെഹ്റു വള്ളം തുഴഞ്ഞിട്ടാണോ നെഹ്റു ട്രോഫിക്ക് ആ പേര് നൽകിയത് “… കേന്ദ്രമന്ത്രി വി.മുരളീധരൻ.
അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല, ഇത്തരം വർത്തമാനം. ജലോത്സവം കാണാനെത്തിയ പ്രധാനമന്ത്രി ചുണ്ടൻ വള്ളത്തിൽ ചാടിക്കയറി ആവേശം വാരിവിതച്ചത് ഇന്നും വള്ളംകളി പ്രേമികൾക്ക് ആവേശമാണ്. അതോടെ ആ ജലോത്സവത്തിന്റെ പ്രാധാന്യം നൂറിരട്ടിയായി വർദ്ധിക്കുകയും ചെയ്തു. നെഹ്റു ട്രോഫി എന്ന് പേരിട്ടത് നെഹ്റുവോ, കേന്ദ്ര-സംസ്ഥാനസർക്കാരുകളോ അല്ല. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും.പിന്നെ, നെഹ്റുവിനെ തൂക്കുന്ന ത്രാസിൽ ഗോൾവാർക്കറിനെ കയറ്റിയിരുത്തണ്ട. ആയിരം വർഷം കഴിഞ്ഞാലും, എത്ര ചരിത്രം മാറ്റിയെഴുതാൻ ശ്രമിച്ചാലും അതിന് നിങ്ങൾക്ക് കഴിയില്ല.