കേരളത്തിലെ പ്രളയം എല്ലാ ഡാമുകളും ഒരുമിച്ച് മുന്നറിയിപ്പില്ലാതെ തുറന്നതിനാല്‍, തെളിവുകള്‍ വ്യക്തമാക്കി വി.ഡി സതീശന്‍

അതിശക്തമായ ചോദ്യങ്ങളിലൂടെ ഭരണപക്ഷത്തെ പാളിച്ചകളെ തുറന്നു കാട്ടുന്നതില്‍ അഡ്വ വിഡി സതീശന് കഴിയാറുണ്ട്. വെറുതെ എന്തിനും ഏതിനും വിമര്‍ശനം ഉന്നയിക്കാതെ ക്രിയാത്മക വിമര്‍ശനം ഉന്നയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി.പലപ്പോഴും ജനങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളുമായാണ് അദ്ദേഹം നിയമസഭയില്‍ ഉണ്ടാവുക.ഇത്തവണയും അദ്ദേഹം ചില തുറന്ന് പറച്ചിലുകളാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. അത് പ്രളയത്തെക്കുറിച്ചാണ്. പ്രളയം മനുഷ്യ നിര്‍മിതമാണെന്ന് വി.ഡി സതീശന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ ആരോപണം നിയമസഭയിലും ഉന്നയിച്ചിരുന്നു. ഇത് വലിയ ജനശ്രദ്ധ നേടി. എന്നാല്‍ രണ്ട് വര്‍ഷം വേണ്ടി വന്നു പ്രളയം മനുഷ്യനിര്‍മിതമാണെന്ന് മനസ്സിലാകാനെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്.

നദികളിൽ വെള്ളമില്ലാത്ത സമയത്ത് ഡാമുകളിൽ നിന്ന് കൃത്യമായി വെള്ളം തുറന്നു വിട്ടും,നദികളിൽ വെള്ളമുള്ള സമയത്ത് ഡാമുകളിൽ വെള്ളം ശേഖരിച്ചും ഡാം മാനേജ്മെന്റ് ഫലപ്രദമായി നടപ്പാക്കിയത് കൊണ്ടാണ് ഇപ്രാവശ്യം പ്രളയം തടുത്തു നിർത്താൻ കഴിഞ്ഞതെന്ന് കെ എസ് ഇ ബി.2018 ൽ ഇതൊന്നും ചെയ്യാതെ (ജൂണിലും ജൂലൈയിലും ധാരാളം മഴ പെയ്ത് നദികൾ നിറഞ്ഞു കവിഞ്ഞു കിടന്നപ്പോഴും ) എല്ലാ ഡാമുകളും ഒരുമിച്ച് മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതു കൊണ്ടുണ്ടായ മനുഷ്യനിർമ്മിത പ്രളയമാണ് ഉണ്ടായതെന്നതിന് ഇതിനേക്കാളും വലിയ സാക്ഷ്യപത്രം വേറെ വേണ്ടല്ലോ,മനസ്സിലാകാൻ രണ്ടു വർഷമെടുത്തു.

Loading...