ലൈഫ് മിഷന്‍; ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുമ്പോള്‍ ഒരു കോടി കൈക്കൂലിയായി പോയത് എങ്ങനെ;വി.ഡി സതീശന്‍

ലൈഫ് മിഷന്‍ പദ്ധതിക്കെതിരയും ഇതില്‍ അഴിമതിയുണ്ടെന്നുമുള്ള ആരോപണം പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ശക്തമായി ഉയര്‍ന്നിരുന്നു. പല മുതിര്‍ന്ന നേതാക്കളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പേഴിതാ വി.ഡി സതീശന്‍ എം എല്‍ എയും ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുമ്പോള്‍ യുഎഇയിലെ റെഡ് ക്രസന്റ് നല്‍കിയ 20 കോടിയില്‍ 1 കോടി രൂപ കൈക്കൂലിയായി പോയത് എങ്ങനെയെന്നാണ് വി.ഡി സതീശന്‍ എംഎല്‍എ ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റ് ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

വടക്കാഞ്ചേരി നഗരസഭയുടെ സ്ഥലത്ത് ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുമ്പോൾ യു എ ഇ യിലെ റെഡ് ക്രസന്റ് നൽകിയ 20 കോടി രൂപയിൽ ഒരു കോടി കൈക്കൂലിയായി പോയത് എങ്ങിനെ ?
1. റെഡ് ക്രസന്റ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയല്ലേ ധാരണാപത്രം ഒപ്പിട്ടത്?
2. ലൈഫ്മിഷൻ എംപാനൽ ചെയ്യാത്ത യൂണിടാക് എന്ന കമ്പനിക്ക് ആരാണ് ഫ്ലാറ്റ് നിർമ്മിക്കാൻ പ്ലാൻ നൽകിയത്?
3. കേരള സർക്കാർ , ലൈഫ് മിഷൻ, നഗരസഭ ഇവരെല്ലാം ചേർന്ന് തീരുമാനിക്കേണ്ട ഒരു നിർമാണ പ്രവർത്തനം ഒരു കോടി രൂപ കൈക്കൂലി കൊടുത്ത് എങ്ങിനെയാണ് ഒരു വിദേശ സ്ഥാപനം കേരളത്തിൽ നടത്തുന്നത്?
കേരളത്തിൽ എന്തുമാകാമെന്നാണോ?

Loading...