സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ ശേഖരിച്ച് വയ്ക്കാനുള്ള പരിധി നീക്കം ചെയ്യാനുള്ള ശ്രമത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് വിഡി സതീശന്‍

1995ലെ അവശ്യ സാധന നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. സ്റ്റോറേജ് ലിമിറ്റ് നീക്കം ചെയ്ത നിര്‍മ്മല സീതാരാമന്റെ നടപടിക്ക് എതിരെയാണ് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. ഭാവിയിലേക്ക് വന്‍ പൂഴ്ത്തിവെയ്പ്പുകള്‍ക്കും വന്‍ വിലക്കയറ്റത്തിനും ഇത് കാരണമാകുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു.

വീഡിയോയില്‍ അദ്ദേഹം പറയുന്നതിങ്ങനെ;

Loading...

ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ പാക്കേജ് പ്രഖ്യാപനത്തില്‍ വളരെ ഞെട്ടിപ്പിക്കുന്നതും അപകടകരവും ദൂരവ്യാപകമായ പ്രത്യാഖാതങ്ങളുമുള്ളതുമായ ഒരു പ്രഖ്യാപനം ഉണ്ടായി. പരരുടെയും ശ്രദ്ധയില്‍ അത് പെട്ടില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് 1955ല്‍ കൊണ്ടുവന്ന ആവശ്യ സാധന നിയമം അനുസരിച്ചുള്ള സ്റ്റോറേജ് ലിമിറ്റ് (സ്വകാര്യ വ്യക്തികള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ശേഖരിച്ച് വയ്ക്കാനുള്ള പരിധി) നിര്‍മ്മല സീതാരാമന്‍ നീക്കം ചെയ്തിരിക്കുകയാണ്.

ആ നിയമം തന്നെ ഭേദഗതി ചെയ്യുമെന്ന് അവര്‍ പറയുന്നു. സ്റ്റോറേജ് ലിമിറ്റ് ഉള്ളതിനാലാണ് നാട്ടിലെ പൂഴ്ത്തി വയ്പും കരിഞ്ചന്തയും ഒരു പരിധി വരെ തടയാനായി കഴിയുന്നത്. റിലയന്‍സ് പോലുള്ള കുത്തകകളെ മറികടന്ന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക്(എഫ് സി ഐ) ലക്ഷക്കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ച് വെയ്ക്കാന്‍ കഴിയും. കഴിഞ്ഞ രണ്ട് മാസകാലമായി ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും തീറ്റി പോറ്റുന്നതിനുള്ള ഭക്ഷണം എഫ് സി ഐയുടെ കലവറകളില്‍ ഉണ്ട്. ഇനിയും ഒരു മാസത്തേക്കുള്ള ഭക്ഷണം ശേഖരിച്ച് വെയ്ക്കാനും എഫ്‌സിഐക്ക് സാധിച്ചിട്ടുണ്ട്.

സ്വകാര്യ വ്യക്തികള്‍ക്ക് ഇത്തരം ഭക്ഷ്യ ധാന്യങ്ങളും മറ്റും ശേഖരിച്ച് വെയ്ക്കാനുള്ള പരിമിതി നിയമത്തിലൂടെ ഉണ്ടായത് കൊണ്ടാണ് സര്‍ക്കാരിന് ഇത് ശേഖരിച്ച് വെക്കാന്‍ പോകുന്നത് അല്ലെങ്കില്‍ സര്‍ക്കാര്‍ കൊടുക്കുന്ന സര്‍ക്കാര്‍ സംഭരിക്കുന്നതിന് വേണ്ടി കര്‍ഷകര്‍ക്ക് കൊടുക്കുന്ന വിലയേക്കാള്‍ കൂടുതല്‍ കൊടുത്തുകൊണ്ട് സ്വകാര്യ സംരംഭകര്‍ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സംഭരിക്കും. ഇത്തരത്തില്‍ സ്വകാര്യ സംരംഭകര്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാന്‍ തുടങ്ങിയാല്‍ സര്‍ക്കാരിന്റെ കൈവശം ധാന്യമുണ്ടാകില്ല.

ഇതുപോലെ മഹാവ്യാധിയുടെ കാലത്ത് സര്‍ക്കാരിന്റെ കയ്യില്‍ കരുതല്‍ ശേഖരം ഉണ്ടാവുക എന്നത് ഇന്ത്യ പോലൊരു രാജ്യത്ത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സ്വകാര്യ സംരംഭകര്‍ക്ക് പൂഴ്ത്തിവെയ്പ്പ് നടത്തി കൃത്രിമമായി വില ഉയര്‍ത്താനും ഇന്ന് രാജ്യത്ത് നടക്കില്ല പക്ഷേ ഭേദഗതി വന്നാല്‍ വളരെ എളുപ്പത്തില്‍ ഇത് സാധ്യമാകും. സര്‍ക്കാരിന് വിപണിയില്‍ ഇടപെട്ട് വില കുറച്ച് കൊണ്ട് വരാനും സാധിക്കാത്ത അവസ്ഥ വരും. അതിനാല്‍ അടിയന്തിരമായി ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കന്മാരും ജനപ്രതിനിധികളും മുന്നിട്ടിറങ്ങി 1995ലെ അവശ്യ സാധന നിയന്ത്രണ നിയമം ഭേദഗതി വരുത്താനുള്ള സ്റ്റോറേജ് ലിമിറ്റ് എടുത്ത് മാറ്റാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കുകയും സര്‍ക്കാര്‍ അതില്‍ നിന്നും പിന്മാറുകയും വേണം.

ആവശ്യ സാധന നിയമ ഭേദഗതി.

ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച പാക്കേജിൽ അപകടകരമായ ഒരു കാര്യം ഒളിച്ചിരിക്കുന്നുണ്ട്. 1955 ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു കൊണ്ടുവന്ന അവശ്യസാധന നിയമം ( Essential Commodities Act 1955 ) ഭേദഗതി ചെയ്ത് സ്വകാര്യ വൃക്തികൾക്കും സ്ഥാപനങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ ഉൾപെടെയുള്ള അവശ്യസാധനങ്ങൾ ശേഖരിച്ചു വയ്ക്കാനുള്ള പരിധി നീക്കം ചെയ്യാനുള്ള ശ്രമം. ഇതിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം.

Opublikowany przez V D Satheesana Wtorek, 19 maja 2020