ആതിരപ്പിള്ളി ഡാമിന് എൻ.ഒ.സി. നൽകിയ സർക്കാർ നടപടി പിൻവലിക്കണം: തീരുമാനത്തിനു പിന്നിൽ വൻ അഴിമതിയെന്ന് വിഡി സതീശൻ

കൊച്ചി: ആതിരപ്പിള്ളി ഡാമിന് എൻ. ഒ.സി. നൽകിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് വിഡി സതീശൻ എംഎൽഎ. ആതിരപ്പിള്ളി ഡാമിന് എൻ. ഒ.സി. നൽകിയപ്പോൾ സർക്കാർ ജനത്തെ മാത്രമല്ല എൽഡിഎഫിന്റെ ഘടക കക്ഷികളെകൂടി കബളിപ്പിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആതിരപ്പിള്ളി ഡാം പദ്ധിതിയുമായി ഇനി മുന്നോട്ട് പോകില്ലെന്ന് വൈദ്യുതി എം എം മണി ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ കോവിഡിന്റെ മറവിൽ ഇപ്പോൾ അതിരപ്പള്ളി വെള്ള ചാട്ടത്തിൽ ഡാം പണിയാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനു പിന്നിൽ വൻ അഴിമതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

അതിരപ്പള്ളി ഡാം നിർമ്മിക്കുന്നത് മുമ്പ് കേന്ദ്ര സർക്കാർ അടക്കം അനുമതി നിഷേധിച്ചതാണ്‌. മുമ്പ് ഇരുന്ന സംസ്ഥാന സർക്കാരുകൾ ഇടതും വലതും ഈ പദ്ധതിക്ക് എതിരായിരുന്നു. ഉദ്യോഗസ്ഥർ എന്നെല്ലാം പദ്ധതി നിർദ്ദേശിച്ചിട്ടുണ്ടോ അന്നെല്ലാം അതാത് കാലം ഭരിച്ച സംസ്ഥാന സർക്കാരുകൾ അനുമതി നിഷേധിക്കുകയായിരുന്നു. കോവിഡിന്റെ മറവിൽ ഇപ്പോൾ അതിരപ്പള്ളി പദ്ധതിക്ക് അനുമതി നല്കിയതിലൂടെ നൂറു കണക്കിനു കോടി രൂപയുടെ നിർമ്മാന ലോബിക്കാണ്‌ സർക്കാർ കൈ കൊടുത്തിരിക്കുന്നത്.

 

ആതിരപ്പിള്ളി ഡാം: എൻ ഒസി പിൻവലിക്കണം.

ആതിരപ്പിള്ളി ഡാമിന് എൻ. ഒ.സി. നൽകിയ സർക്കാർ നടപടി പിൻവലിക്കണം. നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന സർക്കാർ നടപടിക്ക് പിന്നിൽ ദുരൂഹത.

Opublikowany przez V D Satheesana Czwartek, 11 czerwca 2020