ബാലാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് കൊള്ളാവുന്ന വല്ലവരെയും വച്ചിരുന്നെങ്കിൽ, പരിഹസിച്ച് വി ഡി സതീശൻ

കൊച്ചി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്കിടെ ബിനീഷിൻറെ മകൾക്ക് വേണ്ടി ബാലാവകാശ കമ്മീഷൻ രംഗത്തെത്തിയതിനെതിരെ പരിഹാസവുമായി കോൺഗ്രസ് എംഎൽഎ വി ഡി സതീശൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎ ബാലാവകാശ കമ്മീഷനെതിരെ രംഗത്തെത്തിയത്. കൊള്ളാവുന്ന വല്ലവരെയും ഈ സ്ഥാനത്ത് വച്ചിരുന്നെങ്കിൽ ഇന്ന് നടത്തിയ പോലുള്ള ഒരു പ്രകടനം അവർ നടത്തുമായിരുന്നോ? ഈ പ്രതിപക്ഷത്തിന് എന്തറിയാം എന്നായിരുന്നു വിഡി സതീശൻറെ പരിഹാസം.

ബാലാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് മുൻ ജഡ്ജിമാരടക്കം നിരവധി ആളുകൾ അപേക്ഷകൾ നൽകി. എന്നിട്ടും മതിയായ യോഗ്യതയില്ലാത്ത ഒരു പി ടി എ പ്രസിഡണ്ട് മാത്രമായ കട്ട സഖാവിനെ ചെയർമാനായി തീരുമാനിച്ചപ്പോൾ ഈ പ്രതിപക്ഷവും മാധ്യമങ്ങളും എന്തെല്ലാമാണ് പറഞ്ഞു പരത്തിയത്. കൊള്ളാവുന്ന വല്ലവരെയും ഈ സ്ഥാനത്ത് വച്ചിരുന്നെങ്കിൽ ഇന്ന് നടത്തിയ പോലുള്ള ഒരു പ്രകടനം അവർ നടത്തുമായിരുന്നോ? ഈ പ്രതിപക്ഷത്തിന് എന്തറിയാം !!- എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു

Loading...

ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും റെയ്ഡിന്റെ പേരിൽ വീട്ട് തടങ്കലിലാക്കിയെന്ന് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. കുഞ്ഞിന്റെ ഡയപ്പർ പോലും മാറാൻ പറ്റാത്ത അവസ്ഥ വന്നുവെന്ന് പറഞ്ഞ് ബന്ധുക്കൾ രാവിലെ ബിനീഷിൻറെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.