നാല് കൺസൾട്ടന്റുമാർക്ക് പ്രതിമാസം സർക്കാർ നൽകുന്ന ശമ്പളം 11.20 ലക്ഷം രൂപ: സെക്രട്ടറിയേറ്റിലെ കൺസൾട്ടൻസികൾക്കെതിരെ വിഡി സതീശൻ രം​ഗത്ത്

കൊച്ചി: സെക്രട്ടറിയേറ്റിലെ കൺസൾട്ടൻസികളെ പരിഹസിച്ച് വിഡി സതീശൻ എംഎൽഎ രം​ഗത്ത്. യാതൊരു പണിയുമെടുക്കാത്ത കൺസൾട്ടൻസിക്കു സംസ്ഥാന സർക്കാർ കൊടുക്കുന്നത് കോടികളാണ്. ഈ ഭാരം ഒക്കെ നികുതിയായും സെസ് ആയും നമ്മുടെ പാവപ്പെട്ടലന്റെ തലയിലേക്കാണ് വീഴുന്നത്. സെക്ട്രടറിയേറ്റിലെ അഴിമതികളെകുറിച്ചു തുറന്നടിക്കുകയാണ് വിഡി സതീശൻ.

സെക്രട്ടറിയേറ്റിൽ കൺസൾട്ടൻസികളുടെ പെരുമഴക്കാലമെന്നാണ് വിഡി സതീശൻ വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്ത് ബിസിനസ് നടത്തുന്നത് പ്രയാസരഹിതമാക്കാൻ കെ എസ് ഐ ഡി സി ക്ക് കൺസൾട്ടൻസി നൽകാൻ കെ പി എം ജി യെ ആറ് മാസത്തേക്ക് 31.1. 17 ൽ വ്യവസായ വകുപ്പ് നിയമിച്ചവെന്നും അതുൾപ്പെടെ ആറ് ഉത്തരവുകൾ സർക്കാർ ഇറക്കിയെന്നും വി‍‍ഡി സതീശൻ വിമർശിക്കുന്നു. ഈഉത്തരവ് പ്രകാരം 5 തവണയായി 3 മാസം, 9 മാസം, മൂന്ന് പ്രാവശ്യം ഒരു വർഷത്തേക്ക് വീതം എന്ന നിലയിൽ കരാർ നീട്ടിക്കൊടുത്തു . 2017 മുതൽ പ്രവർത്തിക്കുന്ന ഈ കൺസൾട്ടൻസി സംസ്ഥാനത്തെ വ്യവസായവും ബിസിനസും ആയാസരഹിതമാക്കാൻ എന്ത് സംഭാവനയാണ് ചെയ്തതെന്ന് ഇത് വരെ വ്യക്തമല്ലെന്നും അദ്ദേഹം വിമർശിക്കുന്നു.

Loading...

നാല് കൺസൾട്ടന്റുമാർക്ക് പ്രതിമാസം സർക്കാർ നൽകുന്ന ശമ്പളം 11.20 ലക്ഷം രൂപയാണ്. സെക്രട്ടറിയേറ്റിൽ സിവിൽ സർവ്വീസുകാരെക്കാൾ കൂടുതൽ ഇപ്പോൾ കൺസൾട്ടന്റുമാരാണ്. ഐ എ എസ്‌ എടുത്തിട്ടും ചീഫ് സെക്രട്ടറിയായിട്ടും എന്ത് കാര്യമെന്നും അതിനെക്കാൾ കൂടുതൽ ശമ്പളം 6 വർഷത്തെ പരിചയമുള്ള കൺസൾട്ടന്റിന് ലഭിക്കുമെന്നും വിഡി സതീശൻ വിമർശിക്കുന്നു.

വിഡി സതീശൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്

സെക്രട്ടറിയേറ്റിൽ കൺസൾട്ടൻസികളുടെ പെരുമഴക്കാലം.
സംസ്ഥാനത്ത് ബിസിനസ് നടത്തുന്നത് പ്രയാസരഹിതമാക്കാൻ ( ease of doing business ) കെ എസ് ഐ ഡി സി ക്ക് കൺസൾട്ടൻസി നൽകാൻ കെ പി എം ജി യെ ആറ് മാസത്തേക്ക് 31.1. 17 ൽ വ്യവസായ വകുപ്പ് നിയമിച്ചു. അതുൾപ്പെടെ ആറ് ഉത്തരവുകൾ സർക്കാർ ഇറക്കി. ( 5 തവണയായി 3 മാസം, 9 മാസം, മൂന്ന് പ്രാവശ്യം ഒരു വർഷത്തേക്ക് വീതം എന്ന നിലയിൽ കരാർ നീട്ടിക്കൊടുത്തു ). 2017 മുതൽ പ്രവർത്തിക്കുന്ന ഈ കൺസൾട്ടൻസി സംസ്ഥാനത്തെ വ്യവസായവും ബിസിനസും ആയാസരഹിതമാക്കാൻ എന്ത് സംഭാവനയാണ് ചെയ്തതെന്ന് ഇത് വരെ വ്യക്തമല്ല.
എന്നാൽ നാല് കൺസൾട്ടന്റുമാർക്ക് പ്രതിമാസം സർക്കാർ നൽകുന്ന ശമ്പളം 11.20 ലക്ഷം രൂപയാണ്. സെക്രട്ടറിയേറ്റിൽ സിവിൽ സർവ്വീസുകാരെക്കാൾ കൂടുതൽ ഇപ്പോൾ കൺസൾട്ടന്റുമാരാണ്. ഐ എ എസ്‌ എടുത്തിട്ടും ചീഫ് സെക്രട്ടറിയായിട്ടും എന്ത് കാര്യം? അതിനെക്കാൾ കൂടുതൽ ശമ്പളം 6 വർഷത്തെ പരിചയമുള്ള കൺസൾട്ടന്റിന് ലഭിക്കും.
എന്താല്ലേ?