സർക്കാറിന്റെ ഇ-മൊബിലിറ്റി പദ്ധതിക്കെതിരെ വി ഡി സതീശൻ എംഎൽഎ

കൊച്ചി: ഇ- മൊബിലിറ്റിയെ സംബന്ധിച്ച് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി ഡി സതീശൻ എംഎൽഎ. ഇ- മൊബിലിറ്റിയെ സംബന്ധിച്ച് സർക്കാർ കൊണ്ടുവരുന്ന പദ്ധതിയെപ്പറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തികഞ്ഞ ഉത്തരവാദിത്വത്തോടെ കൂടി ചില ആരോപണങ്ങൾ ഉന്നയിച്ച് ഇരിക്കുകയാണ്. ഈ ആരോപണങ്ങൾ കൃത്യമായ മറുപടി പറയാൻ ഗവൺമെന്റിന് ബാധ്യതയുണ്ടെന്ന് വി‍ഡി സതീശൻ വ്യക്തമാക്കി.

ഗവൺമെൻറ് പ്രൈസ് വാട്ടർഹൗസ് കൂപ്പർ എന്ന അന്താരാഷ്ട്ര കമ്പനിയെയാണ് കൺസൾട്ടന്റായി നിയമിച്ചിരിക്കുന്നത്. ഈ കൺസർട്ടന്റുമായുള്ള നിയമനം തന്നെ തെറ്റാണെന്ന് അദ്ദേഹം കാര്യകാരണ സഹിതം നിരത്തി വ്യക്തമാക്കുന്നു. സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിരോധിച്ച കമ്പനിയാണ് പ്രൈപ്രൈസ് വാട്ടർഹൗസ് കൂപ്പർ. സെബിയുടെ വിധിന്യായത്തിൽ വളരെ കൃത്യമായി കമ്പനിക്കെതിരെ റിപ്പോർട്ടുകൾ ഉണ്ട്. ഈ പേരിലുള്ള എല്ലാ സഹോദര സ്ഥാപനങ്ങളും നിരോധന ഉത്തരവിൽ ഉൾ‌പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ കമ്പനി കുപ്രസിദ്ധി നേടിയ കമ്പനിയാണെന്നും ഈ കൺസൾട്ടിയുമായി യാതൊരു ഇടപാടും നടത്തരുതെന്ന് ആവശ്യപ്പെട്ട്
പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖ്യമന്ത്രിക്ക് കത്തെഴുതിയ വിവരവും വിഡി സതീശൻ എടുത്തു പറയുന്നു.

Loading...

മൂവായിരും ബസ്സുകൾ ഉണ്ടാക്കാനുള്ള വ്യക്തമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാനാണ് ഈ കൺസൾട്ടൻസിയെ തീരുമാനിച്ചിരിക്കുന്നത്.
ബസിന്റെ നിർമ്മാണ പ്രക്രിയ ആരാണ് ചെയ്യേണ്ടതെന്ന് സർക്കാർ ആദ്യം തീരുമാനിക്കണം. പിന്നീടാണ് അതിന്റെ നടപടി ക്രമം തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സർക്കാർ കൊണ്ടുവരുന്ന ഇ-മൊബിലിറ്റി പദ്ധതിയുടെ പിന്നാമ്പുറങ്ങൾ. കൺസൾട്ടന്റ്സിനെ നിയമിക്കലും മറ്റ് നടപടിക്രമങ്ങളും പിൻവാതിലിലൂടെ …

Opublikowany przez V D Satheesana Czwartek, 2 lipca 2020