ധനമന്ത്രി തോമസ് ഐസക്കിനെതിരെ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് വിഡി സതീശന്‍ എംഎല്‍എ. കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കരട് റിപ്പോര്‍ട്ട് സംബന്ധിച്ച് തോമസ് ഐസക് നടത്തിയ പ്രതികരണങ്ങള്‍ക്ക് എതിരെയാണ് വിഡി സതീശന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഓഡിറ്റ് എന്ന് കേട്ടാല്‍ ബാലന്‍സ് പോകും. ഇനി നാളെ കേരള സര്‍ക്കാരിനെതിരെ ഒരു സുപ്രീം കോടതി വിധിയുണ്ടായാല്‍ അപ്പോഴും പറയുമോ ഇത് കേരളമാണ് സൂക്ഷിച്ചോ യെന്ന്.-വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു,
വിഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്;
കണ്‍ട്രോളര്‍& ഓഡിറ്റര്‍ ജനറലിന്റെ കരട് റിപ്പോര്‍ട്ട് സംബന്ധിച്ച് ധനകാര്യ മന്ത്രി തോമസ് ഐസക് നടത്തിയ പ്രതികരണം ഭരണഘടനാ വിരുദ്ധമാണ്. സി& എജി ഭരണഘടനാ സ്ഥാപനമാണ്. അതിന്റെ നടപടിക്രമങ്ങള്‍ വ്യവസ്ഥാപിതവും. അവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കു വേണ്ടി ധനമന്ത്രി നിയമസഭയില്‍ വയ്ക്കും. അപ്പോള്‍ മാത്രമാണ് അത് പൊതുസ്വത്താകുന്നത്. ഇത് കേരളമാണ് സൂക്ഷിച്ചോ എന്നാണ് സി& എജി ക്കുള്ള ഭീഷണി.
കീഫ്ബിയെക്കുറിച്ച് ആരു പറഞ്ഞാലും ധനമന്ത്രി പൊട്ടിത്തെറിക്കും. ഓഡിറ്റ് എന്ന് കേട്ടാല്‍ ബാലന്‍സ് പോകും. ഇനി നാളെ കേരള സര്‍ക്കാരിനെതിരെ ഒരു സുപ്രീം കോടതി വിധിയുണ്ടായാല്‍ അപ്പോഴും പറയുമോ ഇത് കേരളമാണ് സൂക്ഷിച്ചോ യെന്ന് !!!