അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ? കൊവിഡാണെങ്കിലും വിടില്ല: പിപിഇ കിറ്റിലെ അഴിമതി ചൂണ്ടിക്കാട്ടി വി ഡി സതീശൻ

സർക്കാരിന്റെ പിപിഇ കിറ്റ് അഴിമതി ചൂണ്ടിക്കാട്ടി വി ഡി സതീശൻ രം​ഗത്ത്. സർക്കാർ മാർച്ച് 28 ന് 15000 പിപിഇ കിറ്റുകൾ 1550 രൂപ നിരക്കിലാണ് വാങ്ങിയത്. പിറ്റേ ദിവസം വാങ്ങിയത് 425 രൂപക്ക് ഇതേ പിപിഇ കിറ്റുകൾ വാങ്ങി. ഇൻഫ്രാറെഡ് തെർമോമീറ്ററിന് പൊതുവിപണിയിൽ 2500 രൂപയാണ് വിലയെന്നും സർക്കാർ വാങ്ങിയത് 5000 രൂപക്കെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ഡി സതീശൻ ഈ ആരോപണം ഉന്നയിച്ചത്. കൊവിഡാണെങ്കിലും അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ ? എന്ന് പരിഹാസരൂപേണയും അദ്ദേഹം ചോദിക്കുന്നു.

വി ഡി സതീശന്റെ ഫേസബുക്ക് പോസ്റ്റ് ഇങ്ങനെ: സർക്കാർ മാർച്ച് 28 ന് 15000 പിപിഇ കിറ്റുകൾ 1550 രൂപ നിരക്കിൽ വാങ്ങി. പിറ്റേ ദിവസം വാങ്ങിയത് 425 രൂപക്ക്. ഇൻഫ്രാറെഡ് തെർമോമീറ്ററിന് പൊതുവിപണിയിൽ 2500 രൂപയാണ് വില. സർക്കാർ വാങ്ങിയത് 5000 രൂപക്ക്. അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ ? കൊവിഡാണെങ്കിലും വിടില്ല.

Loading...

പിപിഇ കിറ്റിൽ പിണറായി സർക്കാർ വൻ അഴിമതി നടത്തിയെന്ന പ്രചരണം നേരത്തെ തന്നെ പുറത്തുവന്നതാണ്. നിയമസഭയിൽ എം.കെ മുനീറും ഇക്കാര്യം ഉന്നയിച്ചിരുന്നു. അതിന് മന്ത്രി കെ കെ ഷൈലജ മറുപടിയും നൽകിയിരുന്നു. മെഡിക്കൽ സർവീസ് കോർപറേഷൻ വഴി സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലേക്കും വ്യക്തിസുരക്ഷാ ഉപകരണങ്ങളടക്കം വാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു എം.കെ മുനീറിന്റെ ആരോപണം. എന്നാൽ അഞ്ച് പൈസയുടെ അഴിമതി മുനീറിന് ചൂണ്ടിക്കാട്ടാനാകുമോ എന്നാണ് മന്ത്രി കെ.കെ ശൈലജ മറുപടി നൽകിയത്.

മാത്രമല്ല മാർക്കറ്റിൽ 300 രൂപയ്ക്ക് കിട്ടുന്ന പിപിഇ കിറ്റ് 1500 രൂപയ്ക്ക്ക്കാണ് സംസ്ഥാന സർക്കാർ വാങ്ങുതെന്നും മുനീർ ആരോപിച്ചിരുന്നു. തീവെട്ടിക്കൊള്ളയാണ് സർക്കാർ നടത്തിയതെന്നും മുനീർ പറഞ്ഞിരുന്നു. ഇതിന് മന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു.താങ്കളൊരു ഡോക്ടറല്ലെ 300 രൂപയ്ക്ക് പിപിഇ കിറ്റ് കിട്ടുമെന്നാണ് ശ്രീ എം.കെ മുനീർ പറയുന്നത്. എന്തിനാ മുന്നൂറ് രൂപയാക്കുന്നത്. 100 രൂപയ്ക്കും കിറ്റ് കിട്ടും. ഗുണനിലവാരമില്ലാത്ത അങ്ങനെ ഏതെങ്കിലും കിറ്റ് വിലപേശി വാങ്ങിക്കൊണ്ടുവന്നാൽ മതിയോ?എന്ന് കെ.കെ ശൈലജ ടീച്ചർ വ്യക്തമാക്കി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുടെ കാര്യമാണ്. അതിലൊരു വിട്ടുവീഴ്ചയ്ക്കും സംസ്ഥാന സർക്കാർ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

 

സർക്കാർ മാർച്ച് 28 ന് 15000 പി പി ഇ കിറ്റുകൾ 1550 രൂപ നിരക്കിൽ വാങ്ങി. പിറ്റേ ദിവസം വാങ്ങിയത് 425 രൂപക്ക്. ഇൻഫ്രാറെഡ്…

Opublikowany przez V D Satheesana Środa, 26 sierpnia 2020