പാരിസ്ഥിതിക ആഘാത പഠനം: കരട് വിജ്ഞാപനം പരിസ്ഥിതിയുടെ സർവ്വനാശത്തിന് വഴിവെക്കും: വിജ്ഞാപനം പിൻവലിക്കണമെന്ന് വിഡി സതീശൻ എംഎൽഎ

കൊച്ചി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ പാരിസ്ഥിതിക ആഘാത പഠനവുമായി ബന്ധപ്പെട്ട കരട് വി‍ജ്‍ഞാപനം ജനങ്ങൾക്കിടയിൽ ഏറെ ഉത്കണ്O സ്യഷ്ടിച്ചുവെന്ന് വിഡി സതീശൻ എംഎൽഎ. ലോകത്തിന് തന്നെ മാത്യകയായ വന സംരക്ഷണ നിയമവും പരിസ്ഥിതി സംരക്ഷണ നിയമവും പുറത്തിറക്കിയ രാജ്യമാണ് ഇന്ത്യ.

നൂറ്റാണ്ടുകളായി രൂപപ്പെട്ട ജൈവ വൈവിധ്യത്തെയും പാരിസ്ഥിതിക സമ്പത്തിനെയും കേവലം ഒരു ചില വികസന പദ്ധതികൾക്ക് വേണ്ടി അട്ടിമറിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൻകിട ബിസിനസ്സിന് വേണ്ടി അമൂല്യമായ സമ്പത്തിനെ ഇല്ലാതാക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് കാലാവസ്ഥ വ്യതിയാനത്തിന്റെ കൂടെ നാളുകൾ വന്നത് കൊണ്ട് പാരിസ്ഥിതിക ആഘാത പഠനം എന്നത് വളരെ നിർബന്ധമാണ്.

Loading...

കേന്ദ്രസർക്കാരിന്റെ പുതിയ കരട് വിജ്ഞാപനം പാരിസ്ഥിതിക ആഘാത പഠനം വേണ്ട എന്ന രീതിയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വമ്പിച്ച വന നശീകരണത്തിനും ജൈവവൈവിധ്യങ്ങളുടെ നാശത്തിനും പുതിയ കരട് വിജ്ഞാപനം വഴിതെളിക്കും. പുതിയ കരട് വിജ്ഞാപനത്തിന് അഭിപ്രായം അറിയിക്കാൻ വിവിധം സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം നിശ്ചയിച്ച അവസാന ദിവസമാണ് കേരളം അഭിപ്രായം അറിയച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാരിസ്ഥിതിക ആഘാത പഠനവുമായി ബന്ധപ്പെട്ട കരട് വി‍ജ്‍ഞാപനം കേന്ദ്രം പിൻവലിക്കണമെന്നും ഈ കരട് വിജ്ഞാപനം പരിസ്ഥിതിയുടെ സർവ്വനാശത്തിന് വഴിവെക്കുമെന്നും എംഎൽഎ പറഞ്ഞു.

 

 

 

 

പാരിസ്ഥിതിക ആഘാത പഠനം: കരട് വിജ്ഞാപനം സംബന്ധിച്ച കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ :-

Opublikowany przez V D Satheesana Środa, 12 sierpnia 2020