സ്വർണ്ണക്കടത്ത്: സ്വപ്ന മഞ്ഞുമലയുടെ അറ്റം മാത്രം: സംസ്ഥാനത്തിന് നികുതിയിനത്തിൽ നഷ്ടമാകുന്നത് പ്രതിവർഷം 3000 കോടി രൂപ- വി‍ഡി സതീശൻ എംഎൽഎ

തിരുവനന്തപുരം : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സ്വർണ്ണക്കടത്തിനെതിരെ വിഡി സതീശൻ എംഎൽഎ രം​ഗത്ത്. സംസ്ഥാനത്തിന് നികുതിയിനത്തിൽ നഷ്ടമാകുന്നത് പ്രതിവർഷം മിനിമം 3000 കോടി രൂപയാണെന്ന് കണക്കു സഹിതം വ്യക്തമാക്കുകയാണ് വിഡി സതീശൻ. സ്വർണ്ണകടത്തിൽ സ്വപ്ന മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഉന്നതർ ഇപ്പോഴും ഒളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സ്വർണ്ണ കള്ളക്കടത്ത് നമ്മുടെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തിൽ മൂന്ന് ലക്ഷം കോടിയുടെ സ്വർണ്ണ വ്യാപാരമാണ് നടക്കുന്നത്. പക്ഷേ കള്ളക്കടത്തിലൂടെ പതിനായിരകണക്കിന് കോടിയുടെ നഷ്ടം സംഭവിക്കുന്നുവെന്നും നികുതി വരുമാനത്തിലൂടെ കേരള പുനർനിർമ്മാണത്തിന് ആവശ്യമായ സാമ്പത്തികം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വീഡിയോ കാണാം

Loading...