കേരളത്തിൽ സ്വർണ വിപണി നിയന്ത്രിക്കുന്നത് ഭരണകൂടത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പാരലൽ ബ്ലാക് ചെയിൻ: വി ഡി സതീശൻ എംഎൽഎ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിപണി നിയന്ത്രിക്കുന്നത് ഭരണകൂടത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പാരലൽ ബ്ലാക് ചെയിനെന്ന് വി ഡി സതീശൻ എംഎൽഎ. സ്വർണവിപണിയിലെ അഴിമതികൾ നിയമസഭയിൽ പല തവണ ഉന്നയിച്ചതാണ്. സർക്കാർ അന്വേഷണം നടത്തിയില്ല. കെ സി വേണുഗോപാലിനെതിരെ ബി ​ഗോപാലകൃഷ്ണൻ ഉന്നയിച്ച ആരോപണം കോൺ​ഗ്രസിനെ എങ്ങനെയെങ്കിലും കേസിൽ ചേർക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണെന്നും വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ അവസാനത്തെ കണ്ണി ആണ് തിരുവനന്തപുരത്തെ സ്വർണ്ണ കള്ളക്കടത്ത് കേസ് എന്നും അദ്ദേഹം പറഞ്ഞു.

‘സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്പോൺസർ കെ.സി വേണുഗോപാലാണെന്നും സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്നും സംശയിക്കുന്നതായുമാണ് ഗോപാലകൃഷ്ണൻ ആരോപിച്ചത്. സ്വര്‍ണക്കടത്ത് വിഷയത്തിൽ കോൺഗ്രസിന് യാതൊരു ആത്മാർത്ഥതയുമില്ല. സ്വപ്നയ്ക്ക് എയർഇന്ത്യ സാറ്റ്‍സിൽ ജോലി ലഭിച്ചത് വേണുഗോപാൽ കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രിയായിരിക്കെയായിരുന്നു. കെസിയുടെ നേരിട്ടുളള ഇടപെടൽ ഇതിൽ ഉണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ തെളിവ് ഹാജരാക്കാൻ തയ്യാറാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

Loading...

സ്വർണക്കടത്തിന്‍റെ കരങ്ങൾ കോൺഗ്രസിന്‍റേതാണ്. സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്നും സംശയമുണ്ട്. കോൺസുലേറ്റിൽ സ്വപ്നയെ ശുപാർശ ചെയ്ത കോൺഗ്രസ് നേതാവാരാണെന്ന് അന്വേഷിക്കണമെന്നും അദ്ദേദം ആവശ്യപ്പെട്ടു. കെസി വേണുഗോപാൽ മന്ത്രിയായിരികെ 2012- 2014 വരെ നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷണം വേണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.