വീഗാ ലാന്റ് ഉടമ ചിറ്റിലപള്ളി കൊച്ചൗസേപ്പിന്റെ പരസ്യം ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്ന റിപോര്‍ട്ടാണിത്. പകല്‍ മാന്യന്‍ എന്ന് നമ്മള്‍ കരുതുന്ന പലരും അടുത്ത് നോക്കുമ്പോഴും അറിയുമ്പോഴും അങ്ങിന അല്ല. അത്തരത്തിലൊ ഉള്ള ഒരു മാന്യനായ ചിറ്റിലപ്പള്ളി കൊച്ചൗസേപ്പിന്റെ പരസ്യത്തിലെ ചില എളിയ തിരുത്തുകള്‍ ആണ് സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. കോടികള്‍ പണം വാരി കോരി നല്കി ഏഷ്യാനെറ്റില്‍ വീഗാ ലാന്റ് ഡെവലപ്പേഴ്‌സിന്റെ പരസ്യത്തിന്റെ തലകെട്ട് ഇങ്ങിനെ.
അപ്പാര്‍ട്ട്മെന്റ് വാങ്ങുന്നോ? ഇക്കാര്യങ്ങള്‍ മറക്കരുത്..”അപ്പാര്‍ട്ട്മെന്റ്, വില്ല എന്നിവ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം? വായ്പയെടുത്ത് വീട് സ്വന്തമാക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന വ്യവസ്ഥകള്‍, റേറായുടെ നിര്‍മാണച്ചട്ടം നിക്ഷേപകന് സഹായകരമാകുന്നത് എങ്ങനെ? ഇങ്ങിനെ ഉള്ള പരസ്യം പൊതു ജനങ്ങളേ വഴി തെറ്റിക്കുകയാണ്. ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന നിലയില്‍ ആണ് വീഗാലാന്റെ ഏഷ്യാനെറ്റില്‍ കൊടുത്ത വീഡിയോ പരസ്യം. ഈ പരസ്യത്തിലെ അഭിനേതാവ് വീഗാലാന്റ് ബില്‍ഡേഴ്‌സ് ഉടമകൂടിയായ ചിറ്റില പള്ളി കൊച്ചൗസേപ്പ് തന്നെ. കാരണം നല്ല കച്ചവടക്കാരനും ബിസിനസ് മാനും ആയതിനാല്‍ അഭിനയിക്കുന്ന കാശ് കൂടി ലാഭം ആകുമല്ലോ..
ഇനി മലയാളികള്‍ അപ്പാര്‍ട്ട്മെന്റ്, വില്ല എന്നിവ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?..വീഗാ ലാന്റ് പരസ്യത്തില്‍ പറയുന്ന അറിയിപ്പുകള്‍ നോക്കുക..ലോണ്‍ കിട്ടാന്‍ എന്തെല്ലാം ചെയ്യണം. ബാങ്കില്‍ ചെല്ലുമ്പോള്‍ വേണ്ട രേഖകള്‍ എന്തെല്ലാം. കാര്‍പറ്റ് എത്ര ശതമാനം ആകാം.ലോണ്‍ എടുക്കാന്‍ പോകും മുമ്പ് ബാങ്കിനെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങള്‍,വായ്പാ തവണകള്‍ അറിഞ്ഞിരിക്കുക,പലിശ, വായ്പ്പാ തവണ, തിരിച്ചടവ് തിയതികള്‍, എല്ലാം കൃത്യമായി അറിഞ്ഞിരിക്കുക, ലോണ്‍ കാലാവധി അറിഞ്ഞിരിക്കുക,ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ പലിശ നിരക്കുകള്‍ അറിഞ്ഞിരിക്കണം. അളവുകള്‍ പരിശോധിക്കണം..ഇത്രയും കാര്യങ്ങള്‍ ആണ് വീഗാലാന്റ് ബില്‍ഡേഴ്‌സ് പരസ്യത്തില്‍ പറയുന്നത്.