തരം​ഗങ്ങൾ വീണ്ടും ഉണ്ടായേക്കാം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കൊവിഡ് തരം​ഗങ്ങൾ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നൽകി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. എന്നാൽ ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് അവലോകന യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിൽ ശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരിക്കുന്നത്.

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധനയില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മാസ്‌ക് മാറ്റാൻ സമയമായിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്‌സിനേഷൻ സംബന്ധിച്ച് ശക്തമായ ബോധവത്കരണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.‌

Loading...